Questions from പൊതുവിജ്ഞാനം (special)

521. ഹവാമഹൽ / കാറ്റിന്‍റെ കൊട്ടാരം നിർമ്മിച്ചത്?

മഹാരാജ സവായി പ്രതാപ് സിങ് [ ജയ്പൂർ ]

522. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ലോകസഭാ, രാജ്യസഭാ സീറ്റുകൾ ഉള്ള സംസ്ഥാനം?

ഉത്തർപ്രദേശ്

523. ദീർഘദൃഷ്ടി (ഹൈപ്പർ മെട്രോപ്പിയ or Long Sight) ൽ വസ്തുവിന്റെ പ്രതിബിംബം പതിക്കുന്നത് എവിടെ?

റെറ്റിനയുടെ പിന്നിൽ

524. എന്തിന്റെ വളർച്ചയുടെ ഫലമായാണ് സസ്യങ്ങൾ വണ്ണം വയ്ക്കുന്നത്?

കേമ്പിയം

525. ഗാന്ധിജി നേതൃത്വം നല്കിയ അവസാനത്തെ ജനകീയ സമരം?

ക്വിറ്റ് ഇന്ത്യാ സമരം

526. കഴ്സൺ പ്രഭുവിനെ ബ്രിട്ടീഷ് ഇന്ത്യയിലെ ഔറംഗസീബ് എന്ന് വിശേഷിപ്പിച്ചതാര്?

ഗോപാലകൃഷ്ണ ഗോഖലെ

527. പ്രകാശത്തിന്റെ അടിസ്ഥാന കണമായ ക്വാണ്ടം അറിയപ്പെടുന്നത്?

ഫോട്ടോൺ

528. കടല്‍ത്തീരമില്ലാത്തതും മറ്റു സംസ്ഥാനങ്ങളുമായി ആതിര്‍ത്തി പങ്കിടാത്തതുമായ ഏക ജില്ല?

കോട്ടയം

529. ജലത്തെ വൈദ്യുതവിശ്ലേഷണം മൂലം വിഘടിപ്പിച്ചാൽ ലഭിക്കുന്ന മൂലകങ്ങൾ?

ഹൈഡ്രജനും ഓക്സിജനും

530. രക്തത്തിലെ പഞ്ചസാര ക്രമാതീതമായി കുറയുന്ന അവസ്ഥ?

ഹൈപ്പോഗ്ളൈസീമിയ

Visitor-3757

Register / Login