Questions from പൊതുവിജ്ഞാനം (special)

461. മനുഷ്യന്‍റെ തലയോട്ടിയിലും കഴുത്തിലും കൂടി ആകെ എത്ര അസ്ഥികളുണ്ട്?

29

462. അന്ധ്രാപ്രദേശിന്റെ പുതിയ തലസ്ഥാനം സ്ഥാപിക്കുന്ന നഗരം?

അമരാവതി

463. വഴുതന ചെടിയെ ബാധിക്കുന്ന ഒരു വൈറസ് രോഗം?

ലിറ്റിൽ ലീഫ് രോഗം

464. ആസിഡ്, ബേസ് എന്നിവയുടെ സാന്നിധ്യം തിരിച്ചറിയാൻ ഉപയോഗിക്കുന്നത്?

ലിറ്റ്മസ് പേപ്പർ

465. കാറ്റു വഴിയുള്ള പരാഗണം അറിയപ്പെടുന്നത്?

അനിമോഫിലി

466. റോഡിലെ മഞ്ഞ് ഉരുക്കി മാറ്റാൻ ഉപയോഗിക്കുന്ന രാസവസ്തു?

ഉപ്പ് [ സോഡിയം ക്ലോറൈഡ് ]

467. വോൾവോ ഏത് രാജ്യത്തെ വാഹന നിർമ്മാതാക്കളാണ്?

സ്വീഡൻ

468. ജയിലിൽ ഒൻപത് ആഴ്ച നിരാഹാരമനുഷ്ഠിച്ച് മരണം വരിച്ച സ്വാതന്ത്യ സമര സേനാനി?

ജതിൻ ദാസ്

469. വസ്തുക്കളെ കറുപ്പായും വെളുപ്പായും കാണാൻ സഹായിക്കുന്ന കണ്ണിലെ കോശങ്ങൾ?

റോഡുകോശങ്ങൾ

470. ശുദ്ധമായ സെല്ലുലോസിന് ഒരു ഉദാഹരണം?

പഞ്ഞി

Visitor-3868

Register / Login