Questions from പൊതുവിജ്ഞാനം (special)

321. പ്രൊഫ. ജി ബാലചന്ദ്രന് തകഴി പുരസ്കാരം നേടി കൊടുത്ത കൃതി?

തകഴിയുടെ സ്വര്‍ഗ്ഗപഥങ്ങള്‍

322. റോളക്സ് വാച്ചു കമ്പനിയുടെ ആസ്ഥാനം?

ജനീവ

323. പാമ്പാറും പാമ്പാറിന്‍റെ പോഷക നദിയായ തേനാറും തമിഴ്നാട്ടില്‍ വച്ച് സംഗമിച്ചുണ്ടാകുന്ന കാവേരിയുടെ പ്രധാന പോഷകനദി?

അമരാവതി

324. ക്വിക് ലൈം (നീറ്റുകക്ക) യുടെ രാസനാമം?

കാത്സ്യം ഓക്സൈഡ്

325. ആത്മവിദ്യാ സംഘം സ്ഥാപകൻ?

വാഗ്ഭടാനന്ദൻ

326. ചൊവ്വ ഗ്രഹത്തിന്റെ ചിത്രം ആദ്യമായി അയച്ചുതന്ന പേടകം?

മറീനർ- 4 (1965)

327. ജീവന്‍റെ ഉൽപ്പത്തിയെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ?

അബയോജെനിസിസ്

328. ലോകത്തിലെ ആദ്യ നിയോ റിയലിസ്റ്റിക് ചിത്രം?

ബൈസിക്കിൾ തീവ്സ്

329. ശാസ്ത്രീയമായ മുയൽ വളർത്തൽ അറിയപ്പെടുന്നത്?

കൂണികൾച്ചർ

330. ആകാശ വസ്തുക്കളുടെ രാസഘടന, ഭൗതിക ഗുണങ്ങൾ ഇവയെക്കുറിച്ച് പ്രതിപാദിക്കുന്ന ശാസ്ത്ര ശാഖ?

അസ്ട്രോഫിസിക്സ്

Visitor-3056

Register / Login