Questions from പൊതുവിജ്ഞാനം (special)

301. ഏറ്റവും പ്രാചീനമായ മലയാളം ലിപി?

വട്ടെഴുത്ത്

302. ബാച്ചിലേഴ്സ് ബട്ടൺ എന്നറിയപ്പെടുന്ന പുഷ്പം?

വാടാർ മുല്ല

303. അർജന്റീനയുടെ നാണയം ഏത്?

പെസോ

304. എമർജൻസി ഹോർമോൺ എന്നറിയപ്പെടുന്ന ഹോർമോൺ ഏത്?

അഡ്രിനാലിൻ

305. വിഷങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന മൂലകം?

ആർസനിക്

306. ഗാന്ധിജിയെ മഹാത്മാ എന്ന് അഭിസംബോധന ചെയ്തത്?

രവീന്ദ്രനാഥ ടാഗോർ

307. ഗാന്ധിജിയുടെ മനസാക്ഷി സൂക്ഷിപ്പുകാരൻ എന്നറിയപ്പെടുന്നത്?

സി. രാജഗോപാലാചാരി

308. രാസവസ്തുക്കളുടെ രാജാവ് എന്നറിയപ്പെടുന്നത്?

സൾഫ്യൂരിക് ആസിഡ്

309. ക്യാബേജിനെ ബാധിക്കുന്ന ഒരു വൈറസ് രോഗം?

ബ്ലാക്ക് റിങ്ങ്സ് സ്പോട്ട്

310. ബി.ആർ അംബേദ്കർ ഡിപ്രസ്ഡ് ക്ലാസസ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ച സ്ഥലം?

ബോംബെ

Visitor-3841

Register / Login