Questions from ഇന്ത്യാ ചരിത്രം

631. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക് നേതൃത്വം നല്കിയ ബ്രിട്ടീഷ് ഓഫീസർ?

ജനറൽ റെജിനാൾഡ് ഡയർ

632. വ്യാസന്‍റെ ആദ്യകാല നാമം?

കൃഷ്ണദ്വൈപായനൻ

633. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മൂന്നാമത്തെ വനിതാ പ്രസിഡന്റ്?

നെല്ലിസെൻ ഗുപ്ത (1933; കൊൽക്കത്ത സമ്മേളനം)

634. സംഘ കാലഘട്ടത്തിലെ യുദ്ധദേവത?

കൊറ്റെവൈ

635. ഇന്ത്യയിലെ ആദ്യ സാമ്രാജ്യമായ മൗര്യ സാമ്രാജ്യം സ്ഥാപിച്ചത്?

ചന്ദ്രഗുപ്ത മൗര്യൻ (BC 321)

636. ശതവാഹന രാജവംശസ്ഥാപകൻ?

സീമുഖൻ

637. സ്വാമി വിവേകാനന്ദന്റെ യഥാർത്ഥ നാമം?

നരേന്ദ്രനാഥ ദത്ത

638. ഗോൺസ് വർഗ്ഗക്കാരുടെയിടയിൽ നിലനിന്നിരുന്ന നരബലി അമർച്ച ചെയ്ത ഗവർണ്ണർ ജനറൽ?

ഹാർഡിഞ്ച് l

639. കനിഷ്കൻ അധികാരത്തിൽ വന്ന വർഷം?

AD 78

640. ബ്രിട്ടീഷുകാരുടെ ധൂർത്തിനെതിരെ സാമ്പത്തിക ചോർച്ചാ സിദ്ധാന്തം ആവിഷ്ക്കരിച്ചത്?

ദാദാഭായി നവറോജി

Visitor-3216

Register / Login