Questions from ഇന്ത്യാ ചരിത്രം

501. നെഹൃ റിപ്പോർട്ടിനെ എതിർത്തുകൊണ്ട് 1929 ൽ 14 തത്വങ്ങൾക്ക് (14 Points) രൂപം നൽകിയത്?

മുഹമ്മദലി ജിന്ന

502. വിജയനഗര സാമ്രാജ്യത്തിന്റെ ഭരണഭാഷ?

തെലുങ്ക്

503. ഷേർഷാ സൂരി സ്ഥാപിച്ച നീതിന്യായ കോടതി?

ദാരുൾ അദാലത്ത്

504. ഗുപ്തൻമാരുടെ ഔദ്യോഗിക ഭാഷ?

സംസ്കൃതം

505. തളിക്കോട്ട യുദ്ധത്തിൽ (1565) വിജയനഗര സൈന്യത്തെ നയിച്ച സദാശിവരായരുടെ മന്ത്രി?

രാമരായർ

506. താജ്മഹൽ പണിത നൂറ്റാണ്ട്?

പതിനേഴാം നൂറ്റാണ്ട്

507. 1875 ൽ വെയ്ൽസ് രാജകുമാരന്റെ ഇന്ത്യാ സന്ദർശന സമയത്ത് വൈസ്രോയി?

നോർത്ത് ബ്രൂക്ക്

508. ദത്തവകാശ നിരോധന നയം നിർത്തലാക്കിയ ഗവർണ്ണർ ജനറൽ?

കാനിംഗ് പ്രഭു (1859)

509. പ്രതി ഹാര രാജവംശ രാജാവായ നാഗ ഭട്ടനെ തോല്പിച്ച രാഷ്ട്ര കൂട രാജാവ്?

ഗോവിന്ദൻ Ill

510. വിൽപ്പനയ്ക്ക് വച്ചതിനെത്തുടർന്ന് വാർത്താ പ്രാധാന്യം നേടിയ ഗാന്ധിജിയുടെ ജോഹന്നസ് ബർഗിലെ വീട്?

ദിക്രാൽ

Visitor-3159

Register / Login