Questions from ഇന്ത്യാ ചരിത്രം

491. ബ്രിട്ടീഷ് ഇന്ത്യയേയും അഫ്ഗാനിസ്ഥാനേയും വേർതിരിക്കാൻ ഡ്യൂറന്റ് കമ്മീഷനെ നിയമിച്ചത്?

ലാൻസ്ഡൗൺ പ്രഭു

492. ബുദ്ധകാലഘട്ടത്തിൽ മഗധ ഭരിച്ചിരുന്ന രാജാവ്?

അജാതശത്രു

493. അമുക്തമാല്യ രചിച്ചത്?

കൃഷ്ണദേവരായർ

494. ഗാന്ധിജി ഹരിജൻ എന്ന പ്രസിദ്ധീകരണം ആരംഭിച്ച വർഷം?

1933

495. ഗുജറാത്തിലെ ബോഗ് വ നദിക്കരയിൽ സ്ഥിതി ചെയ്തിരുന്ന സിന്ധൂനദിതട സംസ്ക്കാരം?

ലോത്തൽ

496. ഇൻഡസ് എന്ന പേരിൽ അറിയപ്പെടുന്ന നദി?

സിന്ധു നദി

497. ജൈനമതക്കാരുടെ പുണ്യനദി എന്ന് അറിയപ്പെടുന്നത്?

രജുപാലിക നദി

498. പുഷ്യ മിത്ര സുംഗൻ പരാജയപ്പെടുത്തിയ മൗര്യ രാജാവ്?

ബൃഹദ്രഥൻ

499. പുരാതന ഇന്ത്യയിൽ കാനേഷുമാരിക്ക് തുടക്കമിട്ട രാജാവ്?

ചന്ദ്രഗുപ്ത മൗര്യൻ

500. ശ്രീകൃഷ്ണന്‍റെ ആയുധം?

സുദർശന ചക്രം

Visitor-3803

Register / Login