441. ഏറ്റവും ചെറിയ ഉപനിഷത്ത്?
ഈശാവാസ്യം
442. മഗധയുടെ ആദ്യ തലസ്ഥാനം?
രാജഗൃഹം (ഗിരിവ്രജ)
443. 1857ലെ വിപ്ലവത്തിന്റെ ഫലമായി നാടുകടത്തപ്പെട്ട രാജാവ്?
ബഹദൂർ ഷാ സഫർ (റംഗൂനിലേയ്ക്ക് നാടുകടത്തി)
444. ചൗരി ചൗരാ ഇപ്പോൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
ഉത്തർപ്രദേശ് (ജില്ല: ഗോരഖ്പൂർ)
445. ബലിദാനം; പൂജാവിധി എണ്ണിവയെക്കുറിച്ച് പ്രതിപാദിക്കുന്ന വേദം?
യജുർവേദം
446. റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ; പബ്ലിക് സർവ്വീസ് കമ്മീഷൻ ഇവ സ്ഥാപിക്കാൻ വ്യവസ്ഥ ചെയ്ത നിയമം?
1935 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട്
447. ജൈനമതത്തിൽ മഹാവീരൻ കൂട്ടിച്ചേർത്ത അനുഷ്ഠാനം?
ബ്രഹ്മചര്യം
448. പോലീസ് സംവിധാനത്തെപ്പറ്റി പഠിക്കാൻ ആൻഡ്രൂ ഫ്രേസറുടെ നേതൃത്വത്തിൽ പോലീസ് കമ്മീഷനെ നിയമിച്ചത്?
ലോർഡ് കഴ്സൺ
449. 1899 ലെ ബൂവർ യുദ്ധത്തിൽ ഇന്ത്യൻ ആംബുലൻസ് വിഭാഗം സംഘടിപ്പിച്ചത്?
ഗാന്ധിജി
450. യജുർവേദ മന്ത്രങ്ങൾ ചൊല്ലുന്ന പുരോഹിതൻമാർ അറിയപ്പെട്ടിരുന്നത്?
അധ്വര്യൂ (Adhavariu)