431. ബംഗാൾ വിഭജനം റദ്ദുചെയ്ത വർഷം?
1911
432. സിന്ധൂനദിതട സംസ്ക്കാരത്തിന്റെ ഭാഗമായി "H മാതൃകയിലുള്ള സെമിത്തേരികൾ " കണ്ടെത്തിയ സ്ഥലം?
ഹാരപ്പ
433. രണ്ട് പ്രാവശ്യം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായ വിദേശി?
വില്യം വേഡർബോൺ (1889 & 1910)
434. ഇന്തോ - പാർത്ഥിയൻ രാജവംശസ്ഥാപകൻ?
ഗോണ്ടോ ഫറസ് I
435. 1857 ലെ വിപ്ലവത്തെ "ആഭ്യന്തിര കലാപം" എന്ന് വിശേഷിപ്പിച്ചത്?
എസ് ബി. ചൗധരി
436. നെഹ്റുവിന്റെ നേതൃത്വത്തിൽ ഇടക്കാല ഗവൺമെന്റ് നിലവിൽ വന്നത്?
1946 സെപ്റ്റംബർ 2
437. വർദ്ധമാന മഹാവീരന്‍റെ ഭാര്യ?
യശോദ
438. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ്?
സുഭാഷ് ചന്ദ്രബോസ് (1939; ത്രിപുരി സമ്മേളനം)
439. സ്വദേശി പ്രസ്ഥാനവുമായി ബന്ധപ്പെട്ട് ബംഗാൾ സ്വദേശി സ്റ്റോഴ്സ് ആരംഭിച്ചത്?
പി.സി. റോയി
440. ഇന്ത്യയിൽ ആദ്യമായി മെഡിക്കൽ കോളേജ് സ്ഥാപിച്ച ഭരണാധികാരി?
വില്യം ബെന്റിക്ക് (കൊൽക്കത്ത; 1835)