Questions from ഇന്ത്യാ ചരിത്രം

421. ഗാന്ധിജിയുടെ മരണവാർത്തയറിഞ്ഞ് "കൂടുതൽ നല്ലതാവുന്നത് നല്ലതല്ല " എന്ന് അനുശോചന സന്ദേശമയച്ച വ്യക്തി?

ബർണാർഡ് ഷാ

422. ഉത്തിഷ്ഠതാ ജാഗ്രത പ്രാപ്യവരാൻ നിബോധത എന്ന് ലോകത്തോട് ആഹ്വാനം ചെയ്തത്?

സ്വാമി വിവേകാനന്ദൻ

423. മുഗൾ സാമ്രാജ്യത്തിന്റെ സുവർണ്ണകാലം?

ഷാജഹാന്റെ കാലഘട്ടം

424. സിന്ധൂനദിതട സംസ്ക്കാരത്തിന്റെ ഭാഗമായി "ക്ഷേത്ര മാതൃകകൾ" കണ്ടെത്തിയ സ്ഥലം?

മോഹൻ ജൊദാരോ

425. ഇന്ത്യയിൽ വളർന്ന് പന്തലിച്ച ബുദ്ധമതവിഭാഗം?

മഹായാനം

426. ബംഗാളിൽ ഐക്യം നില നിർത്താൻ ഒക്ടോബർ 16 രാഖിബന്ധൻ ദിനമായി ആചരിക്കാൻ ജനങ്ങളോട് നിർദ്ദേശിച്ചത്?

രബിന്ദ്രനാഥ ടാഗോർ

427. ഖുറാൻ വ്യാഖ്യാനമായ തർജ്ജുമാൻ - അൽ - ഖുറാൻ രചിച്ചത്?

അബ്ദുൾ കലാം ആസാദ്

428. ഇന്ത്യയിൽ ആദ്യമായി ടോക്കൺ കറൻസി സമ്പ്രദായം നടപ്പിലാക്കിയത്?

മുഹമ്മദ് ബിൻ തുഗ്ലക്

429. മിന്നലേറ്റ് തകർന്ന കുത്തബ് മിനാറിന്റെ നാലാം നില പുനസ്ഥാപിച്ച ഭരണാധികാരി?

ഫിറോസ് ഷാ തുഗ്ലക്

430. മൂന്നാം ബുദ്ധമത സമ്മേളനം നടത്തിയ രാജാവ്?

അശോകൻ (BC 250 )

Visitor-3168

Register / Login