Questions from ഇന്ത്യാ ചരിത്രം

461. "ദി റോക്ക് ഗാർഡൻ " എന്ന കൃതിയുടെ കർത്താവ്?

രബീന്ദ്രനാഥ ടാഗോർ

462. യൂറോപ്പിൽ നിന്നും കടൽമാർഗ്ഗം ഇന്ത്യയിലെത്തിയ ആദ്യ യൂറോപ്യൻ?

വാസ്കോഡ ഗാമ (1498 മെയ് 20)

463. കൃഷി ഡിപ്പാർട്ട്മെന്റ് ആരംഭിച്ച തുഗ്ലക്ക് ഭരണാധികാരി?

മുഹമ്മദ് ബിൻ തുഗ്ലക്

464. ചെങ്കല്ലിലെ ഇതിഹാസം എന്ന് അറിയപ്പെടുന്നത്?

ഫത്തേപ്പൂർ സിക്രി

465. സതി നിരോധിച്ച ഗവർണ്ണർ ജനറൽ?

വില്യം ബെന്റിക്ക്

466. 1882 ൽവിദ്യാഭ്യാസ മേഖലയിലെ പരിഷ്ക്കാരങ്ങൾക്കായി ഹണ്ടർ കമ്മീഷനെ നിയോഗിച്ചത്?

റിപ്പൺ പ്രഭു

467. പൂർവ്വമീമാംസയുടെ കർത്താവ്?

ജൈമിനി

468. തുഗ്ലക്ക് നാമ രചിച്ചത്?

അമീർ ഖുസ്രു

469. ബുദ്ധൻ ജനിച്ചത്?

ലുംബിനി ഗ്രാമം (കപില വസ്തു; വർഷം: BC 563)

470. ഇരുപത്തി നാലാമത്തെ തീർത്ഥങ്കരൻ?

വർദ്ധമാന മഹാവീരൻ

Visitor-3434

Register / Login