Questions from ഇന്ത്യാ ചരിത്രം

151. ബർദോളി സത്യാഗ്രഹത്തെ തുടർന്ന് വല്ലഭായി പട്ടേലിന് സർദാർ എന്ന സ്ഥാനപ്പേര് നൽകിയത്?

ഗാന്ധിജി

152. 1917 ലെ ചമ്പാരൻ സത്യാഗ്രഹത്തിന്റെ പ്രാദേശിക നേതാവ്?

രാജ്കുമാർ ശുക്ല

153. ഗാന്ധിജിയെ സ്വാധീനിച്ച ടോൾസ്റ്റോയിയുടെ കൃതി?

ദി കിങ്ങ്ഡം ഓഫ് ഗോഡ് ഈസ് വിതിൻ യു

154. ശ്രാവണബൽഗോളയെ ജൈനമത കേന്ദ്രമാക്കി മാറ്റിയത്?

ഭദ്രബാഹു

155. സ്വദേശി പ്രസ്ഥാനവുമായി ബന്ധപ്പെട്ട് ബംഗാൾ സ്വദേശി സ്റ്റോഴ്സ് ആരംഭിച്ചത്?

പി.സി. റോയി

156. ജൈനമതത്തിലെ ത്രിരത്നങ്ങൾ?

ശരിയായ വിശ്വാസം; ശരിയായ ജ്ഞാനം; ശരിയായ പ്രവൃത്തി

157. ദേവരാജൻ എന്നറിയപ്പെട്ട ഗുപ്ത രാജാവ്?

ചന്ദ്രഗുപ്തൻ Il

158. രണ്ടാം സംഘത്തിന്റെ അദ്ധ്യക്ഷൻ?

തൊൽക്കാപ്പിയർ

159. ഹരപ്പൻ സംസ്ക്കാരം നിലനിന്നിരുന്ന നദീതീരം?

രവി പ്രരുഷ്ണി)

160. ശിവജിയുടെ വാളിന്റെ പേര്?

ഭവാനി

Visitor-3492

Register / Login