161. ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ 150 - വാർഷികം ആഘോഷിച്ച വർഷം?
2007
162. ഗംഗയെപ്പോലെ എന്ന് ഗോഖലയെ വിശേഷിപ്പിച്ചത്?
ഗാന്ധിജി
163. 1857ലെ വിപ്ലവത്തിന്റെ ജഗദീഷ്പൂരിലെ നേതാവ്?
കൺവർ സിംഗ്
164. ഗാന്ധിജി തന്റെ വാച്ചിനെ (തൂക്ക് ഘടികാരത്തെ) വിശേഷിപ്പിച്ചത്?
മൈ ലിറ്റിൽ ഡിക്ടേറ്റർ
165. ഗാന്ധിജിയുടെ മൂന്നാമത്തെ കേരളം സന്ദർശനം?
1927 ഒക്ടോബർ 9 (തെക്കേ ഇന്ത്യൻ പര്യടനത്തിന്റെ ഭാഗമായി)
166. യുദ്ധത്തിൽ പരാജയപ്പെടുമ്പോൾ രജപുത്ര സ്ത്രീകൾ കൂട്ടമായി തീയിൽ ചാടി ആത്മഹത്യ ചെയ്യുന്ന രീതി?
ജോഹാർ/ ജൗഹർ
167. ലാൽ ക്വില എന്നറിയപ്പെടുന്നത്?
ചെങ്കോട്ട
168. സിഖുകാരുടെ പുണ്യ ഗ്രന്ഥം?
ഗുരു ഗ്രന്ഥസാഹിബ് ( ക്രോഡീകരിച്ചത്: ഗുരു അർജ്ജുൻ ദേവ് )
169. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മൂന്നാമത്തെ വനിതാ പ്രസിഡന്റ്?
നെല്ലിസെൻ ഗുപ്ത (1933; കൊൽക്കത്ത സമ്മേളനം)
170. ബ്രിട്ടീഷ് ഇന്ത്യയിൽ ആദ്യമായി സെൻസസിന് നേതൃത്വം നൽകിയത്?
മേയോ പ്രഭു (1872)