Questions from പൊതുവിജ്ഞാനം (special)

721. ഇന്ത്യയുടെ ഭരണ മേൽനോട്ടത്തിനായി ബോർഡ് ഓഫ് കൺട്രോളിനെ നിയമിക്കുന്നതിന് കാരണമായ ആക്റ്റ്?

1784 ലെ പീറ്റ്സ് ഇന്ത്യാ ആക്ട്

722. യൂക്കാലിപ്റ്റസ് മരത്തിന്റെ ഇലകൾ മാത്രം ഭക്ഷിച്ച് ജീവിക്കുന്ന ജീവി?

കോല (Koala)

723. ടിഷ്യൂ കൾച്ചറിന്റെ പിതാവായി വിശേഷിപ്പിക്കപ്പെടുന്നത്?

ഹേബർലാൻഡ്

724. ഓക്സിജന്റെ അഭാവം മൂലം ശരീരകലകൾക്കുണ്ടാകുന്ന രോഗം?

അനോക്സിയ

725. വിക്ടോറിയാ മെമ്മോറിയൽ സ്ഥിതി ചെയ്യുന്നതെവിടെ?

കൊൽക്കത്ത

726. സോളാർ കേസ് അന്വേഷിക്കുന്ന ജൂഡിഷ്യല്‍ കമ്മീഷന്‍?

എസ്.ശിവരാജൻ കമ്മീഷൻ

727. ടെന്നീസിന്‍റെ ജന്മനാട്?

ഫ്രാൻസ്

728. മറ്റു സസ്യങ്ങളിൽ നിന്നും ആഹാരം സ്വീകരിച്ച് വളരുന്ന സസ്യങ്ങൾ?

പരാദങ്ങൾ

729. ഡെൻ ജോങ് എന്നറിയപ്പെട്ടിരുന്ന ഇന്ത്യൻ സംസ്ഥാനം?

സിക്കിം

730. ഏത് സ്ഥലം കീഴടക്കിയതിന്‍റെ സ്മരണക്കായാണ് അക്ബർ ബുലന്ദ് ദർവാസ നിർമിച്ചത്?

ഗുജറാത്ത്

Visitor-3827

Register / Login