Questions from പൊതുവിജ്ഞാനം (special)

601. മരച്ചീനിയെ ബാധിക്കുന്ന ഒരു വൈറസ് രോഗം?

മൊസേക്ക് രോഗം

602. ഏരിയാന എന്നറിയപ്പെട്ടിരുന്ന പ്രദേശം?

അഫ്ഗാനിസ്ഥാൻ

603. രക്തത്തിലെ പഞ്ചസാര ക്രമാതീതമായി കുറയുന്ന അവസ്ഥ?

ഹൈപ്പോഗ്ളൈസീമിയ

604. രാജകീയ രോഗം എന്നറിയപ്പെടുന്നത്?

ഹീമോഫീലിയ

605. മണ്ണിൽ നിന്നും നൈട്രജൻ നേരിട്ട് വലിച്ചെടുക്കാൻ കഴിവുള്ള ബാക്ടീരിയകൾ?

അസറ്റോ ബാക്ടർ

606. ക്വിസ് എന്ന പദത്തിന്‍റെ ഉപജ്ഞാതാവ്?

ജിം ഡെയ്ലി (അയർലൻഡ്)

607. 2015 ലെ വാക്ക് ആയി ഒക്സ്ഫോർഡ് ഡിക്ഷണറിയിൽ സ്ഥാനം പിടിച്ച വാക്ക്?

ഇമോജി (Emoji)

608. കേരളത്തിലെ ആദ്യ സാമൂഹിക നാടകം?

അടുക്കളയിന്‍ നിന്നും അരങ്ങത്തേക്ക് ( വി.ടി ഭട്ടതിരിപ്പാട്)

609. ആറാമതായി ശ്രേഷ്ഠഭാഷാ പദവി ലഭിച്ച ഭാഷ?

ഒഡിയ

610. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്‍റെ (BSE) ആസ്ഥാനം?

ദലാൽ സ്ട്രീറ്റ് - മുംബൈ

Visitor-3891

Register / Login