Questions from പൊതുവിജ്ഞാനം (special)

591. ഇന്ത്യയുടെ ഭരണ മേൽനോട്ടത്തിനായി ബോർഡ് ഓഫ് കൺട്രോളിനെ നിയമിക്കുന്നതിന് കാരണമായ ആക്റ്റ്?

1784 ലെ പീറ്റ്സ് ഇന്ത്യാ ആക്ട്

592. കാർബൺ ഏറ്റവും കൂടിയ അളവിൽ അടങ്ങിയിരിക്കുന്ന കൽക്കരി?

ആന്ത്രസൈറ്റ്

593. മദർ തെരേസയുടെ അന്ത്യവിശ്രമസ്ഥലം?

മദർ ഹൗസ് (കൊല്‍ക്കത്ത)

594. സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലി രൂപീകരിക്കുന്നതിന് കാരണമായ ആക്റ്റ്?

1919 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്റ്റ്

595. "എല്ലാ സത്യങ്ങളുടേയും അന്തസത്തയാണ് വേദങ്ങൾ " എന്നഭിപ്രായപ്പെട്ടത്?

സ്വാമി ദയാനന്ദ സരസ്വതി

596. ചന്ദ്രന്റെ ഉപരിതല ഗർത്തങ്ങൾ കണ്ടെത്തിയ ശാസ്തജ്ഞന്‍?

ഗലീലിയോ

597. ഫ്രീ സോഫ്റ്റ് വെയർ ഫൗണ്ടേഷൻ സ്ഥാപിതമായ വർഷം?

1985

598. ഇന്ത്യൻ ചക്രവർത്തി എന്ന സ്ഥാനപ്പേര് ഒഴിവാക്കുന്നതായി ബ്രിട്ടീഷ് രാജാവായിരുന്ന ജോർജ്ജ് ആറാമൻ പ്രഖ്യാപിച്ചതെന്ന്?

1948 ജൂൺ 22

599. തിരുവിതാംകൂര്‍ റേഡിയോ നിലയം ഓള്‍ ഇന്ത്യ റേഡിയോ ഏറ്റെടുത്തത്?

1950 ഏപ്രില്‍ 1

600. 1962-ല്‍ നിലവില്‍‍ വന്ന ഇന്ത്യന്‍ നാഷ്ണല്‍ കമ്മിറ്റി ഫോര്‍ സ്പേസ് റിസര്‍ച്ചിന്‍റെ ചെയര്‍മാന് ആരായിരുന്നു‍?

വിക്രം സാരാഭായ്

Visitor-3148

Register / Login