Questions from പൊതുവിജ്ഞാനം (special)

511. പൗഡർ, ക്രീം ഇവയിലടങ്ങിയിരിക്കുന്ന സിങ്ക് സംയുക്തം?

സിങ്ക് ഓക്സൈഡ്

512. ഗാന്ധിജി വ്യക്തി സത്യാഗ്രഹ പ്രസ്ഥാനത്തിലേക്ക് കേരളത്തില്‍ നിന്നും തെരഞ്ഞെടുത്തത്?

കെ. കേളപ്പന്‍

513. നെഹ്റു സുവോളജിക്കല്‍ പാര്‍ക്കിന്‍റെ മാതൃകയില്‍ നിര്‍മ്മിച്ചിരിക്കുന്ന കേരളത്തിലെ പാര്‍ക്ക്?

നെയ്യാര്‍ ലയണ്‍ സഫാരി പാര്‍ക്ക്.

514. കപ്പലുകൾ; മുങ്ങി കപ്പലുകൾ എന്നിവയ്ക്കെതിരെ വെള്ളത്തിലൂടെ പ്രയോഗിക്കാവുന്ന മിസൈലുകൾ?

ടോർപിഡോ

515. ജലത്തിന്‍റെ സാന്ദ്രത [ Density ] എത്ര?

1000 Kg/m3

516. കടല്‍ത്തീരമില്ലാത്തതും മറ്റു സംസ്ഥാനങ്ങളുമായി ആതിര്‍ത്തി പങ്കിടാത്തതുമായ ഏക ജില്ല?

കോട്ടയം

517. കൊച്ചിൻ സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥാപിതമായ വർഷം?

1978

518. മനുഷ്യന് ഉപകാരികളായ ബാക്ടീരിയകളുണ്ടെന്ന് തെളിയിച്ച ശാസ്ത്രജ്ഞൻ?

ലൂയി പാസ്ച്ചർ

519. 1944 ലെ ബോംബെ പദ്ധതി (Bombay Plan ) ക്ക് പിന്നിൽ പ്രവർത്തിച്ച മലയാളി?

ജോൺ മത്തായി

520. ശ്രീജയ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

മരച്ചീനി

Visitor-3328

Register / Login