Questions from പൊതുവിജ്ഞാനം (special)

461. ചന്ദ്രോപരി തലത്തിൽ ജലാംശത്തെക്കുറിച്ചുള്ള വിവരങ്ങൾ നൽകിയ ചന്ദ്രയാൻ - 1 ൽ നാസ ഘടിപ്പിച്ചിരുന്ന പരീക്ഷണ ഉപകരണം?

മൂൺ മിനറോളജി മാപ്പർ (എം ക്യൂബിക്)

462. ഇന്ത്യൻ ഫെഡറേഷൻ ഓഫ് ലേബർ സ്ഥാപിച്ചത്?

എം എൻ റോയ്

463. 'ട്രെയിൻ ടു പാക്കിസ്ഥാൻ' ആരുടെ കൃതിയാണ്?

ഖുശ്വന്ത്‌ സിംഗ്

464. നക്ഷത്രങ്ങൾ തിളങ്ങുന്നതിനുള്ള കാരണം?

റിഫ്രാക്ഷൻ

465. USB യുടെ പൂർണ്ണരൂപം?

യൂണിവേഴ്സൽ സീരിയൽ ബസ്

466. ഇന്റർനെറ്റ് ഉപയോഗത്തിൽ ലോകത്ത് ഒന്നാം സ്ഥാനത്തുള്ള രാജ്യം?

ചൈന

467. ശരീര കോശങ്ങളിലെ കോശവിഭജനം അറിയപ്പെടുന്നത്?

ക്രമഭംഗം (മൈറ്റോസിസ് )

468. എപ്സം സോൾട്ടിന്‍റെ രാസനാമം?

മഗ്നീഷ്യം സൾഫേറ്റ്

469. 1858 ൽ രൂപീകൃതമായ സെക്രട്ടറി ഓഫ് സ്റ്റേറ്റ് പദവിയിൽ നിയമിതനായ ആദ്യ വ്യക്തി?

ലോർഡ് സ്റ്റാൻലി

470. ഇന്ത്യയെ എത്ര കാലാവസ്ഥാ മേഖലകളായി തിരിച്ചിരിക്കുന്നു?

7

Visitor-3458

Register / Login