Questions from പൊതുവിജ്ഞാനം (special)

431. ബി.ആർ അംബേദ്കർ ഡോക്ടറേറ്റ് നേടിയ അമേരിക്കയിലെ സർവ്വകലാശാല?

കൊളംബിയ സർവ്വകലാശാല

432. തൈറോക്സിന്റെ കുറവുമൂലം കുട്ടികളിലുണ്ടാകുന്ന രോഗം?

ക്രെട്ടിനിസം

433. ഗാര്‍ഹികാവശ്യത്തിനുള്ള ഒരു എൽ.പി.ജി ഗ്യാസ് സിലിണ്ടറിന്‍റെ ഭാരം?

14.2 KG

434. ഹരിതകത്തിൽ (Chlorophyll ) അടങ്ങിയിരിക്കുന്ന ലോഹം?

മഗ്നീഷ്യം

435. 2015 ലെ വാക്ക് ആയി ഒക്സ്ഫോർഡ് ഡിക്ഷണറിയിൽ സ്ഥാനം പിടിച്ച വാക്ക്?

ഇമോജി (Emoji)

436. ചൗധരി ചരൺ സിങ് അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതിചെയ്യുന്നത്?

ലഖ്നൗ

437. റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചിഹ്നത്തിലുള്ള മൃഗം?

കടുവ

438. ഇന്ത്യയുടെ ഭരണ മേൽനോട്ടത്തിനായി ബോർഡ് ഓഫ് കൺട്രോളിനെ നിയമിക്കുന്നതിന് കാരണമായ ആക്റ്റ്?

1784 ലെ പീറ്റ്സ് ഇന്ത്യാ ആക്ട്

439. വിത്തില്ലാത്ത ഒരു മാവിനം?

സിന്ധു

440. ആധുനിക ഒളിമ്പിക്സിന്റെ പിതാവ് എന്നറിയപ്പെടുന്നത്?

പിയറി ഡി കുബർട്ടിൻ

Visitor-3019

Register / Login