Questions from പൊതുവിജ്ഞാനം (special)

411. 1944 ലെ ബോംബെ പദ്ധതി (Bombay Plan ) ക്ക് പിന്നിൽ പ്രവർത്തിച്ച മലയാളി?

ജോൺ മത്തായി

412. ഏറ്റവും കൂടുതല്‍ കശുവണ്ടി ഉല്പാദിപ്പിക്കുന്ന കേരളത്തിലെ ജില്ല?

കണ്ണൂര്‍

413. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ലോകസഭാ, രാജ്യസഭാ സീറ്റുകൾ ഉള്ള സംസ്ഥാനം?

ഉത്തർപ്രദേശ്

414. മസ്കറ്റ് ഏത് വിളയുടെ അത്യുത്പാതന വിത്തിനമാണ്?

മാതളം

415. അന്തർവാഹിനി, വിമാനം എന്നിവയുടെ വേഗം മനസിലാക്കുന്നതിന് സഹായിക്കുന്ന ശബ്ദത്തിന്‍റെ പ്രതിഭാസം?

ഡോപ്ലർ ഇഫക്ട് (Doppler Effect)

416. ക്ലോറോഫോമിന്‍റെ രാസനാമം?

ട്രൈക്ലോറോ മീഥേൻ

417. വെണ്ട ചെടിയെ ബാധിക്കുന്ന ഒരു വൈറസ് രോഗം?

യെല്ലോ വെയിൻ മൊസേക്ക്

418. ഒരു ലോഹത്തെ വലിച്ചു നീട്ടി നേർത്ത കമ്പിയാക്കാൻ സാധിക്കുന്ന സവിശേഷത?

ഡക്ടിലിറ്റി

419. ആത്മാവിന്‍റെ നോവുകള്‍ ആരുടെ കൃതിയാണ്?

നന്ദനാര്‍

420. കൂടുകൂട്ടുന്ന ഒരേയൊരിനം പാമ്പ്?

രാജവെമ്പാല

Visitor-3264

Register / Login