Questions from പൊതുവിജ്ഞാനം (special)

1. ഇടുക്കിയെയും മധുരയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ചുരം?

ബോഡിനായ്ക്കന്നൂര്‍ ചുരം

2. മൂൺ ഇംപാക്ട് പ്രോബ് (MIP) ചന്ദ്രനിൽ പതിച്ച സ്ഥലം ?

ഷാക്കിൽട്ടൺ ഗർത്തം

3. ഹെപ്പറ്റൈറ്റിസ് പകരുന്ന മാധ്യമം?

ജലത്തിലൂടെ

4. സ്റ്റിബ്നൈറ്റ് എന്തിന്‍റെ ആയിരാണ്?

ആന്റീമണി

5. ഒരു ഗോളത്തിന്റെ ഗുരുത്വാകർഷണ വലയത്തിൽ നിന്നും മുക്തമായി മുന്നോട്ടു പോകുവാൻ ഒരു വസ്തുവിനു വേണ്ട ഏറ്റവും കുറഞ്ഞ പ്രവേഗം?

പലായന പ്രവേഗം (Escape Velocity)

6. വിഖ്യാത നർത്തകി മൃണാളിനി സാരാഭായിയുടെ ഭർത്താവായിരുന്ന പ്രശസ്ത ശാസ്ത്രജ്ഞൻ?

വിക്രം സാരാഭായി

7. മണ്ണിൽ നിന്നും നൈട്രജൻ നേരിട്ട് വലിച്ചെടുക്കാൻ കഴിവുള്ള ബാക്ടീരിയകൾ?

അസറ്റോ ബാക്ടർ

8. ക്യൈരാഷ്ട്രസഭ സെക്രട്ടറി ജനറലിന്‍റെ ഔദ്യോഗിക വസതി?

സട്ടൺ പ്ലേസ് (ന്യൂയോർക്ക്)

9. ഗാന്ധിജിയുടെ മനസാക്ഷി സൂക്ഷിപ്പുകാരൻ എന്നറിയപ്പെടുന്നത്?

സി. രാജഗോപാലാചാരി

10. ഗാന്ധിജിയെ രാഷ്ട്രപിതാവ് എന്ന് അഭിസംബോധന ചെയ്തത്?

സുഭാഷ് ചന്ദ്ര ബോസ്

Visitor-3710

Register / Login