Back to Home
Showing 1401-1425 of 2114 results

1401. കോൺഗ്രസ് 'സ്വരാജ്' പ്രമേയം പാസാക്കിയ സമ്മേളനം?
1906 ലെ കൽക്കത്താ സമ്മേളനം
1402. സ്വരാജ് കോൺഗ്രസിന്റെ ലക്ഷ്യമാണെന്ന് പ്രഖ്യാപിച്ച കോൺഗ്രസ് സമ്മേളനം?
1906 ലെ കൽക്കത്താ സമ്മേളനം
1403. കോൺഗ്രസ് മിതവാദികളെന്നും തീവ്രവാദികളെന്നും രണ്ടായി പിരിഞ്ഞ സമ്മേളനം?
1907 ലെ സൂററ്റ് സമ്മേളനം (അദ്ധ്യക്ഷൻ: ഡോ. റാഷ് ബിഹാരി ബോസ്
1404. ബ്രിട്ടീഷ് ഗവൺമെന്റിനെതിരെ നടത്തുന്ന മീറ്റിംഗുകൾ തടയാനായി സെഡീഷ്യസ് മീറ്റിംഗ് ആക്റ്റ് പാസാക്കിയ വർഷം?
1907
1405. നെഹ്റുവും ഗാന്ധിജിയും ആദ്യമായി കണ്ടുമുട്ടിയ കോൺഗ്രസ് സമ്മേളനം?
1916 ലെ ലക്നൗ സമ്മേളനം
1406. മിതവാദികളും തീവ്രവാദികളും ഒന്നിച്ച സമ്മേളനം?
1916 ലെ ലക്നൗ സമ്മേളനം (അദ്ധ്യക്ഷൻ: എ.സി. മജുംദാർ)
1407. ഡൽഹി ആദ്യമായി കോൺഗ്രസ് സമ്മേളന വേദിയായ വർഷം?
1918
1408. ഗാന്ധിജി അദ്ധ്യക്ഷനായ ഏക കോൺഗ്രസ് സമ്മേളനം?
1924 ലെ ബൽഗാം സമ്മേളനം
1409. ഹിന്ദി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഔദ്യോഗിക ഭാഷയായി തിരഞ്ഞെടുത്ത സമ്മേളനം?
1925 ലെ കാൺപൂർ സമ്മേളനം
1410. ഏറ്റവും പ്രായം കുറഞ്ഞ (INC)കോൺഗ്രസ് പ്രസിഡന്റ്?
മൗലാനാ അബ്ദുൾ കലാം ആസാദ്
1411. ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോൾ (INC)കോൺഗ്രസ് പ്രസിഡന്റ്?
ജെ.ബി കൃപലാനി
1412. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ (INC)കോൺഗ്രസ് പ്രസിഡന്റ്?
പട്ടാഭി സീതാരാമയ്യ
1413. ജനഗണമന ആദ്യമായി ആലപിച്ച കോൺഗ്രസ് സമ്മേളനം?
1911 ലെ കൊൽക്കത്ത സമ്മേളനം (ബി.എൻ. ധാർ)
1414. ത്രിവർണ്ണ പതാക ആദ്യമായി ഉയർത്തിയ കോൺഗ്രസ് സമ്മേളനം?
1929 ലെ ലാഹോർ സമ്മേളനം (1929 ഡിസംബർ 31)
1415. പൂർണ്ണ സ്വരാജ് പ്രമേയം പാസാക്കിയ കോൺഗ്രസ് സമ്മേളനം?
1929 ലെ ലാഹോർ സമ്മേളനം (അദ്ധ്യക്ഷൻ: ജവഹർലാൽ നെഹൃ)
1416. ത്രിവർണ്ണ പതാക ആദ്യമായി കോൺഗ്രസ് സമ്മേളനത്തിൽ ഉയർത്തിയത്?
ജവഹർലാൽ നെഹൃ (1929 ലെ ലാഹോർ സമ്മേളനം)
1417. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ മുസ്ലീം പ്രസിഡന്റ്?
ബദറുദ്ദീൻ തിയാബ്ജി (1887: മദ്രാസ് സമ്മേളനം)
1418. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായ ആദ്യ വിദേശി?
ജോർജ്ജ് യൂൾ (1888; അലഹബാദ് സമ്മേളനം)
1419. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായ രണ്ടാമത്തെ വിദേശി?
വില്യം വേഡർബോൺ (1889)
1420. രണ്ട് പ്രാവശ്യം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായ വിദേശി?
വില്യം വേഡർബോൺ (1889 & 1910)
1421. രണ്ട് പ്രാവശ്യം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായ ആദ്യ വ്യക്തി?
ഡബ്ല്യൂ സി ബാനർജി (1885 & 1892)
1422. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായ മൂന്നാമത്തെ വിദേശി?
ആൽഫ്രഡ് വെബ്ബ് (1894)
1423. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായ ആദ്യ മലയാളി?
സി.ശങ്കരൻ നായർ (1897; അമരാവതി സമ്മേളനം)
1424. നിസ്സഹകരണ പ്രസ്ഥാനം ആരംഭിക്കാൻ കോൺഗ്രസ് തീരുമാനിച്ച സമ്മേളനം?
1920 ലെ കൽക്കട്ട പ്രത്യേക സമ്മേളനം
1425. ആദ്യത്തെ കോൺഗ്രസ് - മുസ്ലീംലീഗ് സംയുക്ത സമ്മേളനം നടന്നത്?
1916 (ലക്നൗ സമ്മേളനം)

Start Your Journey!