Questions from ഇന്ത്യാ ചരിത്രം

581. ഏറ്റവും പ്രഗത്ഭനായ പാല രാജാവ്?

ധർമ്മപാലൻ

582. 1901 ലെ കൽക്കത്താ കേൺഗ്രസ് സമ്മേളനത്തിന്റെ അദ്ധ്യക്ഷൻ?

ദിൻഷാ ഇ വാച്ചാ

583. റ്റു നേഷൻ തിയറി (ദ്വി രാഷ്ട്ര വാദം) അവതരിപ്പിച്ച മുസ്ലീം ലീഗ് നേതാവ്?

മുഹമ്മദാലി ജിന്ന (1940 ലെ ലാഹോർ സമ്മേളനം)

584. അഞ്ചാം വേദം എന്നറിയപ്പെടുന്നത്?

മഹാഭാരതം

585. ഗണപതിയുടെ വാഹനം?

എലി

586. ആധുനിക ഇന്ത്യയുടെ സൃഷ്ടാവ് എന്നറിയപ്പെടുന്ന വൈസ്രോയി?

ഡൽഹൗസി പ്രഭു (1848 - 1856)

587. മുസ്ലീം ലീഗ് രൂപീകൃതമായ സ്ഥലം?

ധാക്ക

588. ഇന്ദ്രൻ കർണ്ണന് നൽകിയ ആയുധം?

ശക്തി

589. പോലീസ് സംവിധാനത്തെപ്പറ്റി പഠിക്കാൻ ആൻഡ്രൂ ഫ്രേസറുടെ നേതൃത്വത്തിൽ പോലീസ് കമ്മീഷനെ നിയമിച്ചത്?

ലോർഡ് കഴ്സൺ

590. ബ്രിട്ടീഷുകാർ ഇന്ത്യയിൽ ആധിപത്യം സ്ഥാപിക്കാൻ കാരണമായ യുദ്ധം?

പ്ലാസി യുദ്ധം (1757 ജൂൺ 23)

Visitor-3618

Register / Login