Back to Home
Showing 826-850 of 2114 results

826. ജഹാംഗീറിന്റെ ആദ്യകാല നാമം?
സലീം
827. നീതി ചങ്ങല നടപ്പിലാക്കിയ മുഗൾ രാജാവ്?
ജഹാംഗീർ
828. ചിത്രകാരനായ മുഗൾ ഭരണാധികാരി?
ജഹാംഗീർ
829. അക്ബറിനു ശേഷം അധികാരമേറ്റ മുഗൾ ഭരണാധികാരി?
ജഹാംഗീർ
830. ജഹാംഗീറിന്റെ ആത്മകഥ?
തുസുക് - ഇ- ജഹാംഗിരി (പേർഷ്യൻ)
831. ജയിംസ് ഒന്നാമന്റെ അമ്പാസിഡർമാരായി ജഹാംഗീറിന്റെ കൊട്ടാരത്തിലെത്തിയ ഇംഗ്ലീഷുകാർ?
വില്യം ഹോക്കിൻസ് ( 1609) & തോമസ് റോ ( 1615)
832. നിഷാന്ത് പൂന്തോട്ടം കാശ്മീരിൽ നിർമ്മിച്ചത്?
ജഹാംഗീർ
833. ഷാലിമാർ പൂന്തോട്ടം കാശ്മീരിൽ നിർമ്മിച്ചത്?
ജഹാംഗീർ
834. ഇന്ത്യയിലെ സൂററ്റിൽ ആദ്യ ഇംഗ്ലീഷ് ഫാക്ടറി സ്ഥാപിക്കാൻ അനുമതി നൽകിയ ഭരണാധികാരി?
ജഹാംഗീർ
835. ജഹാംഗീർ അനാർക്കലിയുടെ സ്മരണയ്ക്കായി സ്മാരകം നിർമ്മിച്ച സ്ഥലം?
ലാഹോർ
836. ഇന്ത്യയിൽ പുകയില കൃഷി ആരംഭിച്ച ഭരണാധികാരി?
ജഹാംഗീർ
837. ജഹാംഗീറിനെ ഭരണത്തിൽ സഹായിച്ചിരുന്ന ഭാര്യ?
നൂർജ്ജഹാൻ
838. നൂർജഹാന്റെ ആദ്യകാല പേര്?
മെഹറുന്നീസ
839. ജഹാംഗീർ വധിച്ച സിക്ക് ഗുരു?
അർജ്ജുൻ ദേവ്
840. ജഹാംഗീറിന്റെ ശവകുടീരം സ്ഥിതിചെയ്യുന്നത്?
ലാഹോർ
841. ജഹാംഗീറിനു ശേഷം അധികാരത്തിലെത്തിയ മുഗൾ രാജാവ്?
ഷാജഹാൻ
842. നൂർജഹാൻ എന്ന വാക്കിന്റെ അർത്ഥം?
ലോകത്തിന്റെ വെളിച്ചം
843. മുഗൾ സാമ്രാജ്യത്തിന്റെ സുവർണ്ണകാലം?
ഷാജഹാന്റെ കാലഘട്ടം
844. ഷാജഹാന്റെ ആദ്യകാല നാമം?
ഖുറം
845. ഷാജഹാൻ നിർമ്മിച്ച പുതിയ തലസ്ഥാനം?
ഷാജഹാനാബാദ് (ഡൽഹി)
846. ഷാജഹാൻ തലസ്ഥാനം ആഗ്രയിൽ നിന്നും മാറ്റിയതെണ്ടോട്ടാണ്?
ഷാജഹാനാബാദ് (ഡൽഹി)
847. ചെങ്കോട്ട പണി കഴിപ്പിച്ച മുഗൾ ചക്രവർത്തി?
ഷാജഹാൻ
848. ഡൽഹിയിലെ ജുമാ മസ്ജിദ് പണി കഴിപ്പിച്ച മുഗൾ ചക്രവർത്തി?
ഷാജഹാൻ
849. മോത്തി മസ്ജിദ് പണി കഴിപ്പിച്ച മുഗൾ ചക്രവർത്തി?
ഷാജഹാൻ
850. ദിവാൻ ഇ വാസ് പണി കഴിപ്പിച്ച മുഗൾ ചക്രവർത്തി?
ഷാജഹാൻ

Start Your Journey!