Questions from ഇന്ത്യാ ചരിത്രം

311. കടൽകൊള്ളക്കാരിൽ നിന്നും ഔറംഗസീബ് പിടിച്ചെടുത്ത ദ്വീപ്?

സന്ദീപ് ദ്വീപ്

312. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ സമ്മേളനം നടന്നത്?

ബോംബെ (ഗോകുൽദാസ് തേജ്പാൽ കോളേജിൽ വച്ച്)

313. പ്രതി ഹാര രാജവംശ രാജാവായ നാഗ ഭട്ടനെ തോല്പിച്ച രാഷ്ട്ര കൂട രാജാവ്?

ഗോവിന്ദൻ Ill

314. ശ്രീകൃഷ്ണന്റെ ജനനത്തേയും കുട്ടിക്കാലത്തേയും കുറിച്ച് വിവരിക്കുന്ന പുരാണം?

ഭാഗവത പുരാണം

315. ശ്രീബുദ്ധന്‍റെ തേരാളി?

ഛന്നൻ

316. കർണ്ണാടകയിലെ ജൈനൻമാരുടെ പ്രഥാന ആരാധനാകേന്ദ്രം?

ശ്രാവണബൽഗോള

317. ഇബൻ ബത്തൂത്തയെ ചൈനയിലെ അമ്പാസിഡറായി നിയമിച്ചത്?

മുഹമ്മദ് ബിൻ തുഗ്ലക്

318. പാടലീപുത്രത്തെ മഗധയുടെ തലസ്ഥാനമാക്കി മാറ്റിയ ശിശുനാഗരാജാവ്?

കാലശോകൻ

319. പാണ്ഡ്യൻമാരുടെ പ്രധാന തുറമുഖം?

കോർകയ്

320. ജഹാംഗീർ അനാർക്കലിയുടെ സ്മരണയ്ക്കായി സ്മാരകം നിർമ്മിച്ച സ്ഥലം?

ലാഹോർ

Visitor-3357

Register / Login