251. ബ്രിട്ടീഷ് ഇന്ത്യയിൽ ആദ്യമായി സാമുദായിക സംവരണം ഏർപ്പെടുത്തിയ വൈസ്രോയി?
മിന്റോ പ്രഭു (മിന്റോ മോർലി ഭരണ പരിഷ്കാരം)
252. സ്വാതന്ത്ര്യത്തിനു മുമ്പ് ഏറ്റവും കൂടുതൽ കാലം തുടർച്ചയായി കോൺഗ്രസ് പ്രസിഡന്റായത്?
മൗലാനാ അബ്ദുൾ കലാം ആസാദ് (1940 - 46)
253. ക്രിപ്സ് മിഷൻ ഇന്ത്യയിലെത്തിയ വർഷം?
1942 മാർച്ച് 22
254. ഋഗേ്വേദ കാലഘട്ടത്തിലെ നാണയം?
നിഷ്ക
255. ആധുനിക ഇന്ത്യൻ ചരിത്രത്തിന്റെ പിതാവ്?
സർ. വില്യം ജോൺസ്
256. വന്യ ജീവി സങ്കേതങ്ങൾക്ക് തുടക്കം കുറിച്ച മൗര്യ രാജാവ്?
അശോകൻ
257. ഗുജറാത്തിയിൽ ഗാന്ധിജിയുടെ ആത്മകഥയുടെ പേര്?
സത്യാന പ്രയോഗോ
258. ഇന്ത്യയിൽ യൂറോപ്യൻമാർ നിർമ്മിച്ച ആദ്യ കോട്ട?
മാനുവൽ കോട്ട (1503; കൊച്ചിയിൽ)
259. നാട്യശാസ്ത്രത്തിന്റെ കർത്താവ്?
ഭരതമുനി
260. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ബുദ്ധമത അനുയായികളുള്ള സംസ്ഥാനം?
മഹാരാഷ്ട്ര