231. റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ; പബ്ലിക് സർവ്വീസ് കമ്മീഷൻ ഇവ സ്ഥാപിക്കാൻ വ്യവസ്ഥ ചെയ്ത നിയമം?
1935 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട്
232. മൂന്നാം മൈസൂർ യുദ്ധത്തിനുള്ള പ്രധാന കാരണം?
ടിപ്പുവിന്റെ തിരുവിതാംകൂർ ആക്രമണം
233. ഗാന്ധിജിയെ അർദ്ധനഗ്നനായ ഫക്കീർ എന്ന് വിശേഷിപ്പിച്ചത്?
വിൻസ്റ്റൺ ചർച്ചിൽ
234. വർദ്ധമാന മഹാവീരന്റെ മകൾ?
പ്രിയദർശന
235. ജസിയ പുനരാരംഭിച്ച മുഗൾ ചക്രവർത്തി?
ഔറംഗസീബ്
236. ഖിൽജി രാജവംശ സ്ഥാപകൻ?
ജലാലുദ്ദീൻ ഖിൽജി
237. ഫിറോസ് ഷാ കോട്ല പട്ടണം പണി കഴിപ്പിച്ച ഭരണാധികാരി?
ഫിറോസ് ഷാ തുഗ്ലക്
238. അർത്ഥശാസ്ത്രം ഇംഗ്ലീഷിലേയ്ക്ക് വിവർത്തനം ചെയ്തത്?
ആർ.ശ്യാമ ശാസ്ത്രികൾ
239. സിന്ധൂനദിതട നിവാസികൾ അളവുതൂക്കങ്ങൾക്കു വേണ്ടി ഉപയോഗിച്ചിരുന്ന അടിസ്ഥാന സംഖ്യ?
16
240. സ്വാതന്ത്ര്യത്തിനു ശേഷം ഏറ്റവും കൂടുതൽ കാലം തുടർച്ചയായി കോൺഗ്രസ് പ്രസിഡന്റായത്?
സോണിയാ ഗാന്ധി (1998 മുതൽ)