Questions from ഇന്ത്യാ ചരിത്രം

201. ടിപ്പു സുൽത്താന്റെ മലബാറിലെ തലസ്ഥാനമായി കരുതപ്പെടുന്ന പട്ടണം?

ഫറൂക്ക് പട്ടണം

202. ദിവാൻ ഇ വാസ് പണി കഴിപ്പിച്ച മുഗൾ ചക്രവർത്തി?

ഷാജഹാൻ

203. ഫിറോസാബാദ് പട്ടണം പണി കഴിപ്പിച്ച ഭരണാധികാരി?

ഫിറോസ് ഷാ തുഗ്ലക്

204. ശ്രീരംഗപട്ടണത്തിൽ ഫ്രഞ്ച് പതാക നാടാനും സ്വതന്ത്രത്തിന്റെ മരം നടാനും അനുവാദം നല്കിയത്?

ടിപ്പു സുൽത്താൻ

205. വെന്നി യുദ്ധത്തിൽ ഉദിയൻ ചേരലാതനെ പരാജയപ്പെടുത്തിയ ചോള രാജാവ്?

കരികാല ചോളൻ

206. ഇന്ത്യയിൽ വച്ച് കൊല്ലപ്പെട്ട ഏക വൈസ്രോയി?

മേയോ പ്രഭു (ആൻഡമാനിൽ വച്ച്; വധിച്ചത്: ഷേർ അലി)

207. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ സമ്മേളനം നടന്നത്?

ബോംബെ (ഗോകുൽദാസ് തേജ്പാൽ കോളേജിൽ വച്ച്)

208. ഗദ്യ രൂപത്തിലുള്ള വേദം?

യജുർവേദം

209. "ഒരു തീർത്ഥാടനം" എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്?

അഞ്ചാം കേരള സന്ദർശനം

210. ടാഗോറിന്റെ ഗീതാഞ്ജലി മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്തിയത്?

ജി.ശങ്കരക്കുറുപ്പ്

Visitor-3938

Register / Login