Questions from വിദ്യാഭ്യാസം

71. ഇംഗ്ലിഷിന്റെയും മറ്റ് വിദേശഭാഷകളുടേയും പഠനത്തിന് മാത്രമായി സ്ഥാപിച്ച ഇന്ത്യയിലെ യൂണിവേഴ്സിറ്റി?

ഇംഗ്ലീഷ് ആന്‍റ് ഫോറിൻ ലാംഗ്വേജ് യൂണിവേഴ്സിറ്റി (ഇഫ്ളു ) ( ആസ്ഥാനം: ഹൈദരാബാദ് )

72. NUALS ന്‍റെ ചാൻസിലർ?

ഹൈക്കോടതി ചീഫ് ജസ്റ്റീസ്

73. "ഒരു വ്യക്തിയുടെ താല്പ്പര്യങ്ങളെ പുറത്ത് കൊണ്ടുവരുന്ന ഉപാധിയാണ് വിദ്യാഭ്യാസം" എന്നുപറഞ്ഞത്?

ജിദ്ദു കൃഷ്ണമൂർത്തി

74. lGNOU യുടെ ആദ്യ വൈസ് ചാൻസലർ?

ജി. റാം റെഡ്ഢി

75. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മെഡിക്കൽ കോളേജ്?

കൊൽക്കത്ത മെഡിക്കൽ കോളേജ് -1835

76. പുത്തൻ വിദ്യാഭ്യാസ നയം (New Education Policy ) രൂപവൽക്കരണത്തിനായി കേന്ദ്ര ഗവൺമെന്‍റ് നിയമിച്ച കമ്മിറ്റിയുടെ തലവൻ?

റ്റി.എസ്.ആർ സുബ്രഹ്മണ്യൻ

77. വിശ്വഭാരതി സർവ്വകലാശാലയുടെ അപ്തവാക്യം?

യത്ര വിശ്വംഭവത്യേകനീഡം (ഈ ലോകം ഒരു പക്ഷിക്കൂട് പോലെയാകുന്നു)

78. ഇന്ത്യാ ഗവൺമെന്‍റ് രൂപം നല്കിയ വിദ്യാഭ്യാസ നിധി?

ഭാരത് ശിക്ഷാ കോശ് ( നിലവിൽ വന്നത്: 2003 ജനുവരി 9 )

79. മഹാത്മാഗാന്ധി സർവ്വകലാശാല നിലവിൽ വന്നവർഷം?

1983

80. മഹാത്മാഗാന്ധി സർവ്വകലാശാലയുടെ ആസ്ഥാനം?

അതിരമ്പുഴ - കോട്ടയം

Visitor-3982

Register / Login