Questions from വാര്‍ത്താവിനിമയം

31. തപാൽ സ്റ്റാമ്പിന്‍റെ പിതാവ്?

റൗലന്‍റ് ഹിൽ

32. ഇന്ത്യയിൽ തപാൽ സംവിധാനം നിലവിൽ വന്ന ആദ്യ വർഷം?

1766

33. Asian Pacific Postal union (APPU)നിൽ ഇന്ത്യ അംഗമായ വർഷം?

1964

34. ഇന്ത്യൻ തപാൽ സ്റ്റാമ്പുകൾ അച്ചടിക്കുന്ന സ്ഥലം?

നാസിക്

35. 2013 ൽ സുപ്രീം കോടതിക്ക് മാത്രമായി നിലവിൽ വന്ന പിൻകോഡ്?

110 201

36. ഇന്ത്യൻ ബ്രോഡ്കാസ്റ്റിംങ്ങ് സർവീസ് എന്ന പേരിൽ റേഡിയോ സംപ്രേഷണം ആരംഭിച്ച വർഷം?

1930

37. ലോകത്തിൽ ആദ്യമായി ത്രികോണ ആകൃതിയിലുള്ള സ്റ്റാമ്പ് പുറത്തിറക്കിയ രാജ്യം?

കേപ് ഓഫ് ഗുഡ് ഹോപ്പ് - 1853 ൽ

38. ആകാശവാണിയുടെ ആപ്തവാക്യം?

ബഹുജനഹിതായ ബഹുജന സുഖായ

39. കമ്പി തപാൽ അവസാനിച്ച വർഷം?

2013 ജൂലൈ 15

40. ഇന്ത്യയുടെ റേഡിയോ പ്രക്ഷേപണത്തിന് ഓൾ ഇന്ത്യാ റേഡിയോ എന്ന പേര് ലഭിച്ച വർഷം?

1936

Visitor-3844

Register / Login