121. ഫാസ്റ്റ് ബ്രീഡർ ടെസ്റ്റ് റിയാക്ടർ (FBTR) നിലവിൽ വന്ന വർഷം?
1985 ഡിസംബർ 16 -കൽപ്പാക്കം
122. Arrow Ballistic missile weapon System വിജയകരമായി പരീക്ഷിച്ച രാജ്യം?
ഇസ്രായേൽ
123. DRDO വികസിപ്പിച്ചെടുത്ത ചുവരിനപ്പുറവുമുള്ള വസ്തുക്കളും ദൃശ്യമാക്കുന്ന തെർമൽ ഇമേജിംഗ് റഡാർ?
ഡിവൈൻ ഐ (Divine Eye) ( (2015 സെപ്റ്റംബർ 30 ന്)
124. 2007 ൽ ഐ.എൻ.എസ് തരംഗിണി നടത്തിയ ലോക പര്യടനം?
ലോകയാൻ - 07
125. ഗരുഡ് രൂപീകൃതമായ വർഷം?
2003
126. യുറേനിയം 233 ഉപയോഗിച്ച് പ്രവർത്തിക്കുന്ന ആണവ റിയാക്ടർ?
പൂർണിമ 2
127. എസ്.പി ജി - സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് സ്ഥാപിതമായ വർഷം?
1988
128. ഇന്ത്യയിൽ ആദ്യമായി കന്റോൺമെന്‍റ് ( സൈനികത്താവളം) സ്ഥാപിച്ചത്?
റോബർട്ട് ക്ലൈവ് 1765
129. വടക്ക് കിഴക്കൻ കാവൽക്കാർ എന്നറിയപ്പെടുന്ന അർദ്ധസൈനിക വിഭാഗം?
അസം റൈഫിൾസ്
130. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത വ്യോമ- വ്യോമ മിസൈൽ?
അസ്ത്ര