Questions from പൊതുവിജ്ഞാനം (special)

701. വ്യാസ സമ്മാൻ നൽകുന്നതാര്?

കെ.കെ ബിർള ഫൗണ്ടേഷൻ

702. വാർദ്ധക്യത്തേക്കുറിച്ചുള്ള പഠനം?

ജറന്റോളജി

703. സുനാമി മുന്നറിയിപ്പ് കേന്ദ്രം കേരളത്തില്‍ ആദ്യമായി സ്ഥാപിച്ചതെവിടെ?

വിഴിഞ്ഞം

704. ഏറ്റവും കൂടുതല്‍ കശുവണ്ടി ഉല്പാദിപ്പിക്കുന്ന കേരളത്തിലെ ജില്ല?

കണ്ണൂര്‍

705. കേരള സർക്കാർ വിനോദസഞ്ചാരം ഒരു വ്യവസായമായി അംഗീകരിച്ച വർഷം?

1986

706. ലേസർ പ്രിന്റർ ആദ്യമായി അവതരിപ്പിച്ച കമ്പനി?

ഐ.ബി.എം

707. ഫോസിലുകള്‍ കാണപ്പെടുന്നത് ഏത് തരം ശിലകളിലാണ്?

സെഡിമെന്‍ററി ശിലകള്‍

708. ആറന്‍മുള ഉത്രട്ടാതി വള്ലംകളി നടക്കുന്നതെവിടെ?

പമ്പാ നദി

709. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ യഥാർഥ പേര്?

വാസുദേവൻ

710. മൂത്രത്തിന് മഞ്ഞനിറം നല്‍കുന്ന വര്‍ണ്ണവസ്തു?

യൂറോക്രോം

Visitor-3850

Register / Login