Questions from പൊതുവിജ്ഞാനം (special)

351. ഫത്തേപ്പൂർ സിക്രിയുടെ കവാടം?

ബുലന്ദ് ദർവാസ

352. ക്രോമോസ്ഫിയറും കൊറോണയും ഭൂമിയിൽ നിന്നും ദൃശ്യമാകുന്നത് എപ്പോൾ മാത്രമാണ്?

സൂര്യഗ്രഹണ സമയത്തു മാത്രം

353. സെന്റീ ഗ്രേഡ് അളവും ഫാരൻ ഹീറ്റ് അളവും തുല്യമായി വരുന്ന അളവ്?

40° C

354. ബ്യൂറോക്രസി പ്രമേയമാകുന്ന മലയാറ്റൂര്‍ രാമകൃഷ്ണന്‍റെ നോവല്‍?

യന്ത്രം

355. ഭരണഘടനയുടെ ആമുഖത്തെ '' പൊളിറ്റിക്കൽ ഹോറോസ്കോപ്പ് " എന്ന് വിശേഷിപ്പിച്ചതാര്?

കെ.എം. മുൻഷി

356. ചാൾസ് ഡാർവിൻ പരീക്ഷണങ്ങൾ നടത്തിയ ഗാലപ്പഗോസ് ദ്വീപുകൾ ഇപ്പോൾ ഏത് രാജ്യത്തിന്‍റെ അധീനതയിലാണ്?

ഇക്വഡോർ

357. 22 കാരറ്റ് സ്വർണ്ണത്തിൽ എത്ര ശതമാനം സ്വർണ്ണം അടങ്ങിയിരിക്കും?

91.59999999999999

358. സൂര്യനിലെ ഊർജ്ജ സ്രോതസ്സ്?

ഹൈഡ്രജൻ

359. മലിനജലത്തിലൂടെ പകരുന്ന ഹെപ്പറ്റൈറ്റിസ് ഏതെല്ലാം?

ഹെപ്പറ്റൈറ്റിസ് A യും ഹെപ്പറ്റൈറ്റിസ് E യും

360. കമ്പ്യൂട്ടർ കീബോർഡിലെ ഫങ്ങ്ഷൻ കീ കളുടെ എണ്ണം?

12

Visitor-3419

Register / Login