Questions from ഇന്ത്യാ ചരിത്രം

701. മൂന്നാം മൈസൂർ യുദ്ധത്തിനുള്ള പ്രധാന കാരണം?

ടിപ്പുവിന്റെ തിരുവിതാംകൂർ ആക്രമണം

702. സിന്ധൂനദിതട സംസ്ക്കാരത്തിന്‍റെ ഭാഗമായി "കുളിക്കടവ് " കണ്ടെത്തിയ സ്ഥലം?

മോഹൻ ജൊദാരോ

703. മഹാത്മാഗാന്ധി ജനിച്ചത്?

1869 ഒക്ടോബർ 2 (പോർബന്തർ - ഗുജറാത്ത്)

704. കനിഷ്കൻ അധികാരത്തിൽ വന്ന വർഷം?

AD 78

705. ഗാന്ധിജി ചർക്ക സംഘം രൂപീകരിച്ചത്?

1925

706. ഗുരുജി എന്നറിയപ്പെട്ട നേതാവ്?

എം.എസ്.ഗോൽ വാൾക്കർ

707. അഫ്ഗാൻ പ്രശ്നത്തിൽ സാലിസ്ബറി പ്രഭുവിന്റെ നടപടികളിൽ പ്രതിഷേധിച്ച് രാജിവച്ച വൈസ്രോയി?

നോർത്ത് ബ്രൂക്ക്

708. കമ്മ്യൂണൽ അവാർഡിനെതിരെ ഗാന്ധിജി മരണം വരെ നിരാഹാര സത്യാഗ്രഹം നടത്തിയ ജയിൽ?

യർവാദ ജയിൽ (പൂനെ)

709. ശതപഥ ബ്രാഹ്മണം ഏത് വേദവുമായി ബന്ധപ്പെട്ടിരിക്കുന്നു?

യജുർവേദം

710. അകാൽതക്ത് സ്ഥാപിച്ച സിഖ് ഗുരു?

ഗുരു ഹർ ഗോവിന്ദ്

Visitor-3710

Register / Login