Questions from ഇന്ത്യാ ചരിത്രം

711. 1857ലെ വിപ്ലവത്തിന്റെ ഫൈസാബാദിലെ നേതാവ്?

മൗലവി അഹമ്മദുള്ള

712. ഭൂമീ ദേവതയായി കണക്കാക്കിയിക്കുന്നത്?

പൃഥി

713. ചിറ്റഗോങ് കലാപം സംഘടിപ്പിച്ചത്?

സൂര്യ സെൻ (1930 ഏപ്രിൽ 18)

714. 1935 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട് നിലവിൽ വരുമ്പോൾ വൈസ്രോയി?

ലിൻലിത്ഗോ പ്രഭു

715. നാലാം മൈസൂർ യുദ്ധം?

ടിപ്പു സുൽത്താനും ബ്രിട്ടീഷുകാരും (1799)

716. ജസിയ നിരോധിച്ച മുഗൾ ഭരണാധികാരി?

അക്ബർ (1564 )

717. നാലാം മൈസൂർ യുദ്ധ കാലത്ത് ബ്രിട്ടീഷ് സൈന്യാധിപൻ?

ആർതർ വെല്ലസ്ലീ

718. ഇന്ത്യയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് തുടക്കമിട്ട ഗവർണ്ണർ ജനറൽ?

വില്യം ബെന്റിക്ക്

719. സിന്ധൂനദിതട സംസ്ക്കാരത്തിന്റെ ഭാഗമായി "നൃത്തം ചെയ്യുന്ന പെൺകുട്ടിയുടെ വെങ്കല പ്രതിമ " കണ്ടെത്തിയ സ്ഥലം?

മോഹൻ ജൊദാരോ

720. അക്ബർ വിവാഹം കഴിച്ച രജപുത്ര രാജകുമാരി?

ജോധാഭായി

Visitor-3868

Register / Login