Back to Home
Showing 1701-1725 of 2114 results

1701. ബ്രഹ്മവിദ്യാ സംഘം എന്ന പേരിൽ അറിയപ്പെടുന്ന സംഘടന?
തിയോസഫിക്കൽ സൊസൈറ്റി
1702. ഇന്ത്യൻ തിയോസഫിക്കൽ സൊസൈറ്റിയുടെ ആസ്ഥാനം?
അഡയാർ (മദ്രാസ്)
1703. ആനി ബസന്റ് ഇന്ത്യൻ തിയോസഫിക്കൽ സൊസൈറ്റിയിൽ അംഗമായത്?
1889
1704. ആനി ബസന്റ് ഇന്ത്യൻ തിയോസഫിക്കൽ സൊസൈറ്റിയുടെ അദ്ധ്യക്ഷയായത്?
1907
1705. തിയോസഫിക്കൽ സൊസൈറ്റിയുടെ പ്രസിഡന്റായ ആദ്യ ഇന്ത്യാക്കാരൻ?
സി. ജീന രാജദാസ
1706. മഹാത്മാഗാന്ധി ജനിച്ചത്?
1869 ഒക്ടോബർ 2 (പോർബന്തർ - ഗുജറാത്ത്)
1707. മഹാത്മാഗാന്ധിയുടെ പിതാവ്?
കരംചന്ദ്
1708. മഹാത്മാഗാന്ധിയുടെ മാതാവ്?
പുത്തലീബായി
1709. മഹാത്മാഗാന്ധിയുടെ ഭാര്യ?
കസ്തൂർബാ ഗാന്ധി
1710. കസ്തൂർബാ ഗാന്ധിയെ വിവാഹം കഴിക്കുമ്പോൾ ഗാന്ധിജിയുടെ പ്രായം?
13 വയസ്സ്
1711. ഗാന്ധിജി ജനിച്ചവിട് അറിയപ്പെടുന്നത്?
കീർത്തി മന്ദിർ
1712. ഗാന്ധിജി നിയമം പഠിക്കാൻ ലണ്ടനിലേയ്ക്ക് പോയ വർഷം?
1888
1713. ഗാന്ധിജി ദക്ഷിണാഫ്രിക്കയിലേയ്ക്ക് പോയ വർഷം?
1893
1714. ഗാന്ധിജി ദക്ഷിണാഫ്രിക്കയിലേയ്ക്ക് പോകാൻ കാരണക്കാരനായ വ്യവസായി?
ദാദാ അബ്ദുള്ള
1715. ഗാന്ധിജിയുടെ നിർദ്ദേശാനുസരണം ദക്ഷിണാഫ്രിക്കയിലെ ഇന്ത്യൻ വംശജർ രൂപം കൊടുത്ത സംഘടന?
നേറ്റാൾ ഇന്ത്യൻ കോൺഗ്രസ് (1894)
1716. 1899 ലെ ബൂവർ യുദ്ധത്തിൽ ഇന്ത്യൻ ആംബുലൻസ് വിഭാഗം സംഘടിപ്പിച്ചത്?
ഗാന്ധിജി
1717. ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ ആരംഭിച്ച പത്രം?
ഇന്ത്യൻ ഒപ്പീനിയൻ
1718. ഗാന്ധിജിയുടെ ആദ്യ സത്യഗ്രഹം?
1906 ൽ ദക്ഷിണാഫ്രിക്കയിലെ ട്രാൻസ്വാളിൽ ഏഷ്യാറ്റിക് ഓർഡിനൻസിനെതിരെ
1719. ദക്ഷിണാഫ്രിക്കയിൽ വച്ച് വർണ്ണ വിവേചനത്തിന്റെ പേരിൽ ഗാന്ധിജിയെ ഇറക്കിവിട്ട റെയിൽവേ സ്റ്റേഷൻ?
പീറ്റർ മാരിറ്റ്സ് ബർഗ്
1720. ഗാന്ധിജി ജോഹന്നാസ്ബർഗിൽ സ്ഥാപിച്ച ആശ്രമം?
ടോൾസ്റ്റോയ് ഫാം
1721. ഗാന്ധിജി ഡർബനിൽ സ്ഥാപിച്ച ആശ്രമം?
ഫിനിക്സ് സെറ്റിൽമെന്റ്
1722. ഗാന്ധിജി ബ്രഹ്മചര്യം ജീവിത വ്രതമായി സ്വീകരിച്ച വർഷം?
1906
1723. പ്രവാസി ജീവിതം അവസാനിപ്പിച്ച് ഗാന്ധിജി ഇന്ത്യയിൽ തിരിച്ചെത്തിയ വർഷം?
1915 ജനുവരി 9
1724. ഭാരത സർക്കാർ പ്രവാസി ദിനമായി ആചരിക്കുന്നത്?
ജനുവരി 9 (പ്രവാസി ജീവിതം അവസാനിപ്പിച്ച് ഗാന്ധിജി ഇന്ത്യയിൽ തിരിച്ചെത്തിയ ദിവസം)
1725. ഗാന്ധിജി സബർമതിയിൽ ആശ്രമം സ്ഥാപിച്ച വർഷം?
1915 (അഹമ്മദാബാദ്)

Start Your Journey!