Questions from ഇന്ത്യാ ചരിത്രം

671. ഒന്നാം വട്ടമേശ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചത്?

റാംസെ മക്ഡൊണാൾഡ്

672. അശോകൻ മൗര്യ സാമ്രാജ്യഭരണാധികാരിയാകുന്നതിന് പരാജയപ്പെടുത്തി വധിച്ച സഹോദരൻ?

സൂസിമ

673. കോൺഗ്രസിന്റെ രൂപീകരണത്തെ എതിർത്ത് 1888 ൽ യുണൈറ്റഡ് ഇന്ത്യാ പാട്രിയോട്ടിക് അസോസിയേഷൻ സ്ഥാപിച്ചത്?

സയ്യിദ് അഹമ്മദ് ഖാൻ

674. ഉപ്പുസത്യാഗ്രഹത്തിന്റെ ഭാഗമായി തമിഴ്നാട്ടിൽ ത്രിശ്ശിനാപ്പള്ളിയിൽ നിന്ന് വേദാരണ്യം കടപ്പുറത്തേയ്ക്ക് മാർച്ച് നടത്തിയത്?

സി. രാജഗോപാലാചാരി

675. തഗ്ഗുകളെ അമർച്ച ചെയ്ത ഗവർണ്ണർ ജനറൽ?

വില്യം ബെന്റിക്ക്

676. വഹാബി ലഹള അടിച്ചമർത്തിയ വൈസ്രോയി?

എൽഗിൻ പ്രഭു

677. അഞ്ചാം വേദം എന്ന് കണക്കാക്കപ്പെടുന്ന തമിഴ് കൃതി?

തിരുക്കുറൽ

678. ശിലാശാസനങ്ങളിൽ ഭൂരിഭാഗവും എഴുതപ്പെട്ടിരിക്കുന്ന ലിപി?

ബ്രാഹ്മി ( ഭാഷ: പ്രാകൃത് ഭാഷ)

679. സ്വാഭിമാനപ്രസ്ഥാനം (self Respect movement) ആരംഭിച്ചത്?

ഇ.വി രാമസ്വാമി നായ്ക്കർ

680. ആര്യൻമാരുടെ ആഗമനം ആർട്ടിക്ക് പ്രദേശത്തുനിന്നാണെന്ന് അഭിപ്രായപ്പെട്ടത്?

ബാലഗംഗാധര തിലക്

Visitor-3838

Register / Login