Back to Home
Showing 1501-1525 of 2114 results

1501. നിസ്സഹകരണ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത്?
മഹാത്മാഗാന്ധി (1920)
1502. നിസ്സഹകരണ പ്രസ്ഥാനത്തിന് പിന്തുണ പ്രഖ്യാപിച്ച കോൺഗ്രസ് സമ്മേളനം?
1920 ലെ കൽക്കട്ടാ പ്രത്യേക സമ്മേളനം
1503. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ യൂണിഫോം ഖാദിയായി തീർന്ന വർഷം?
1921
1504. നിസ്സഹകരണ പ്രസ്ഥാനത്തെ സഹായിക്കൻ ബാലഗംഗാധര തിലക് രൂപീകരിച്ച ഫണ്ട്?
സ്വരാജ് ഫണ്ട്
1505. നിസ്സഹകരണ പ്രസ്ഥാനത്തെ തുടർന്ന് പ്രാക്ടീസ് ഉപേക്ഷിച്ച പ്രഗത്ഭ അഭിഭാഷകർ?
ചിത്തരഞ്ജൻ ദാസ്; മോത്തിലാൽ നെഹൃ; രാജേന്ദ്രപ്രസാദ്
1506. നിസ്സഹകരണ പ്രസ്ഥാനം പിൻവലിക്കാൻ കാരണമായ സംഭവം?
ചൗരി ചൗരാ സംഭവം (1922 ഫെബ്രുവരി 5)
1507. ഗാന്ധിജിയുടെ നേതൃത്വത്തിൽ ഇന്ത്യയിൽ നടന്ന ആദ്യത്തെ ബഹുജന പ്രക്ഷോഭം?
നിസ്സഹകരണ പ്രസ്ഥാനം
1508. സ്വരാജ് പാർട്ടി രൂപീകരണത്തിന് നേതൃത്വം കൊടുത്തവർ?
സി.ആർ. ദാസ് & മോത്തിലാൽ നെഹൃ (1923 ജനുവരി 1)
1509. സ്വരാജ് പാർട്ടി രൂപീകരിക്കാൻ കാരണം?
നിസ്സഹകരണ പ്രസ്ഥാനം ഗാന്ധിജി പിൻവലിച്ചത്
1510. സ്വരാജ് പാർട്ടി രൂപീകരിക്കപ്പെട്ടത്?
1923 ജനുവരി 1
1511. സ്വരാജ് പാർട്ടി രൂപീകരിക്കാൻ തീരുമാനമെടുത്ത സമ്മേളനം?
ഗയ സമ്മേളനം (1922 ഡിസംബർ)
1512. സ്വരാജ് പാർട്ടിയുടെ ആദ്യ പ്രസിഡന്റ്?
സി.ആർ. ദാസ്
1513. സ്വരാജ് പാർട്ടിയുടെ ആദ്യ സെക്രട്ടറി?
മോത്തിലാൽ നെഹൃ
1514. പ്രവിശ്യകളിലെ ദ്വിഭരണത്തെ കുറിച്ച് പഠിക്കാൻ നിയമിതമായ കമ്മിറ്റി?
മുധിമാൻ കമ്മിറ്റി
1515. മുധിമാൻ കമ്മിറ്റി രൂപീകരിക്കാൻ കാരണമായ പാർട്ടി?
സ്വരാജ് പാർട്ടി
1516. ഇന്ത്യയിലെ ഭരണ പരിഷ്കാരങ്ങളെക്കുറിച്ച് പഠിക്കാൻ 1927 ൽ രൂപീകൃതമായ കമ്മീഷൻ?
സൈമൺ കമ്മീഷൻ
1517. സൈമൺ കമ്മീഷൻ ഇന്ത്യയിലെത്തിയ വർഷം?
1928 ഫെബ്രുവരി 3
1518. സൈമൺ കമ്മീഷൻ ഇന്ത്യയിലെത്തിയപ്പോൾ ഇന്ത്യയിലെ വൈസ്രോയി?
ഇസിൻ പ്രഭു
1519. സൈമൺ കമ്മീഷനിലെ അംഗങ്ങളുടെ എണ്ണം?
7
1520. സൈമൺ കമ്മീഷൻ ചെയർമാൻ?
ജോൺ സൈമൺ
1521. ഇന്ത്യാക്കാർ സൈമൺ കമ്മീഷനെ ബഹിഷ്കരിക്കാൻ കാരണം?
കമ്മീഷനിൽ ഇന്ത്യക്കാർ ഇല്ലാതിരുന്നതിനാൽ
1522. സൈമൺ കമ്മീഷനെതിരെ ലാഹോറിൽ നടന്ന പ്രതിഷേധത്തിൽ പോലീസിന്റെ അടിയേറ്റ് മരിച്ച നേതാവ്?
ലാലാ ലജ്പത് റായ്
1523. ലാലാ ലജ്പത് റായിയുടെ മരണത്തിന് കാരണക്കാരനായ പോലീസ് ഉദ്യോഗസ്ഥൻ?
സാൻഡേഴ്സൺ
1524. സാൻഡേഴ്സണെ വധിച്ച ധീര ദേശാഭിമാനി?
ഭഗത് സിംഗ്
1525. ആൾ ഇന്ത്യാ ട്രേഡ് യൂണിയൻ കോൺഗ്രസിന്റെ ആദ്യ പ്രസിഡന്റ്?
ലാലാ ലജ്പത് റായ്

Start Your Journey!