Back to Home
Showing 1476-1500 of 2114 results

1476. 1916 ൽ പൂനെ കേന്ദ്രമാക്കി ഹോംറൂൾ പ്രസ്ഥാനം ആരംഭിച്ചത്?
ബാലഗംഗാധര തിലക്
1477. "സ്വാതന്ത്യം എന്റെ ജന്മാവകാശമാണ് ഞാൻ അത് നേടുക തന്നെ ചെയ്യും" ആരുടെ വാക്കുകൾ?
ബാലഗംഗാധര തിലക്
1478. ബ്രിട്ടീഷ് ഗവൺമെന്റ് ആനി ബസന്റിനെ തടവിലാക്കിയ വർഷം?
1917
1479. ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യത്തെ സത്യാഗ്രഹം?
ചമ്പാരൻ സത്യാഗ്രഹം (1917)
1480. 1917 ലെ ചമ്പാരൻ സത്യാഗ്രഹത്തിന്റെ പ്രാദേശിക നേതാവ്?
രാജ്കുമാർ ശുക്ല
1481. ചമ്പാരൻ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
ബീഹാർ
1482. നീലം തോട്ടങ്ങളിലെ തൊഴിലാളികളെ പാശ്ചാത്യ ചൂഷണത്തിൽ നിന്ന് രക്ഷിക്കുന്നതിന് നടന്ന പ്രക്ഷോഭം?
ചമ്പാരൻ സത്യാഗ്രഹം (1917)
1483. ഗാന്ധിജിയുടെ നേതൃത്വത്തിൽ നടന്ന ആദ്യത്തെ നിരാഹാര സമരം?
അഹമ്മദാബാദ് മിൽ സമരം (1918)
1484. ഗുജറാത്തിലെ ഖേദ ജില്ലയിൽ കർഷകർ നടത്തിയ പ്രക്ഷോഭം?
ഖേദാ സത്യാഗ്രഹം (1918)
1485. 1918 ലെ ഖേദാ സത്യാഗ്രഹത്തിൽ ഗാന്ധിജിയോടൊപ്പം നേതൃത്വം നൽകിയത്?
സർദാർ വല്ലഭായ് പട്ടേൽ
1486. ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്നത്?
1919 ഏപ്രിൽ 13
1487. ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്ന സ്ഥലം?
അമൃതസർ (പഞ്ചാബ്)
1488. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക് നേതൃത്വം നല്കിയ ബ്രിട്ടീഷ് ഓഫീസർ?
ജനറൽ റെജിനാൾഡ് ഡയർ
1489. ജാലിയൻ വാലാബാഗിൽ സമരക്കാർക്കെതിരെ വെടിവയ്ക്കാൻ ഉത്തരവിട്ട പഞ്ചാബ് ഗവർണ്ണർ?
മൈക്കിൾ ഒ.ഡയർ
1490. മൈക്കിൾ ഒ.ഡയറിനെ വധിച്ചത്?
ഉദ്ദം സിങ്
1491. ഉദ്ദം സിങിനെ തൂക്കിലേറ്റിയ വർഷം?
1940 ജൂലൈ 31
1492. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയെക്കുറിച്ച് അന്വേഷിച്ച കമ്മീഷൻ?
ഹണ്ടർ കമ്മീഷൻ
1493. ഏത് നേതാക്കളുടെ അറസ്റ്റിൽ പ്രതിഷേധം രേഖപ്പെടുത്താനാണ് ജാലിയൻ വാലാബാഗിൽ യോഗം ചേർന്നത്?
ഡോ.സത്യപാൽ & ഡോ. സൈഫുദ്ദീൻ കിച്ച്ലു
1494. "പ്ലാസി ബ്രിട്ടീഷ് സാമ്രാജ്യത്തിന് അടിത്തറയിട്ടു അമൃതസർ അത് ഇളക്കിയിരിക്കുന്നു" എന്ന് ജാലിയൻ വാലാബാഗ് കൂട്ടക്കൊലയെക്കുറിച്ച് പ്രതികരിച്ചത്?
ഗാന്ധിജി
1495. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് 'സർ' പദവി തിരിച്ചു നൽകിയ ദേശീയ നേതാവ്?
രവീന്ദ്രനാഥ ടാഗോർ
1496. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് കൈസർ - ഇ - ഹിന്ദ് പദവി തിരിച്ചു നൽകിയ ദേശീയ നേതാക്കൾ?
ഗാന്ധിജി & സരോജിനി നായിഡു
1497. അഖിലേന്ത്യാ ഖിലാഫത്ത് കോൺഫറൻസ് നടന്നത്?
1919 സെപ്റ്റംബർ 21
1498. ഖിലാഫത്ത് പ്രസ്ഥാനം രൂപം കൊണ്ട വർഷം?
1920
1499. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ സ്ഥാപകർ?
മുഹമ്മദ് അലി; ഷൗക്കത്ത് അലി; മൗലാനാ അബ്ദുൾ കലാം ആസാദ്
1500. ആൾ ഇന്ത്യാ ഖിലാഫത്ത് കമ്മറ്റിയുടെ പ്രസിഡന്റ്?
മഹാത്മാഗാന്ധി

Start Your Journey!