Questions from ഇന്ത്യാ ചരിത്രം

401. യജുർവേദ മന്ത്രങ്ങൾ ചൊല്ലുന്ന പുരോഹിതൻമാർ അറിയപ്പെട്ടിരുന്നത്?

അധ്വര്യൂ (Adhavariu)

402. ഗീതയിലേയ്ക്ക് മടങ്ങുക എന്ന് ആഹ്വാനം ചെയ്തത്?

സ്വാമി വിവേകാനന്ദൻ

403. മാനവ സേവയാണ് ഈശ്വര സേവ എന്നഭിപ്രായപ്പെട്ടത്?

ശ്രീരാമകൃഷ്ണ പരമഹംസർ

404. ഗാന്ധിജി സബർമതിയിൽ ആശ്രമം സ്ഥാപിച്ച വർഷം?

1915 (അഹമ്മദാബാദ്)

405. ചിറ്റഗോങ് കലാപം സംഘടിപ്പിച്ചത്?

സൂര്യ സെൻ (1930 ഏപ്രിൽ 18)

406. ഒവൻ മേരിടിത്ത് എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന വൈസ്രോയി?

ലിട്ടൺ പ്രഭു

407. ഷാജഹാന്റെ കാലത്ത് ഇന്ത്യയിൽ വന്ന ഫ്രഞ്ച് സഞ്ചാരികൾ?

ബർണിയൻ & വേണിയർ

408. അഥർ മാവ് എന്ന മുനി രചിച്ചതായി കരുതപ്പെടുന്ന വേദം?

അഥർവ്വവേദം

409. അശോകന്റെ ശിലാശാസനങ്ങളെ ആദ്യമായി വ്യാഖ്യാനിച്ച ചരിത്രകാരൻ?

ജയിംസ് പ്രിൻ സെപ്പ്

410. "അഹം ബ്രഹ്മാസ്മി" എന്ന മഹത് വാക്യം ഉൾക്കൊള്ളുന്ന വേദം?

യജുർവേദം

Visitor-3892

Register / Login