Questions from ഇന്ത്യാ ചരിത്രം

381. ജാംബവതി കല്യാണം രചിച്ചത്?

കൃഷ്ണദേവരായർ

382. സിന്ധൂനദിതട സംസ്ക്കാരത്തിന്റെ ഭാഗമായി "ക്ഷേത്ര മാതൃകകൾ" കണ്ടെത്തിയ സ്ഥലം?

മോഹൻ ജൊദാരോ

383. ജലാലുദ്ദീൻ ഖിൽജി രാജ്യദ്രോഹ കുറ്റം ചുമത്തി വധിച്ച സന്യാസി?

സിദ്ധി മൗലാ

384. പുരാനാ കിലയുടെ പണി ആരംഭിച്ച മുഗൾ ഭരണാധികാരി?

ഹുമയൂൺ

385. ബുദ്ധമത പ്രമാണങ്ങൾ പ്രതിപാദിക്കുന്ന " വിനയപീഠിക"; "സൂക്ത പീഠിക" ഇവ ക്രോഡീകരിച്ച ബുദ്ധമത സമ്മേളനം?

ഒന്നാം ബുദ്ധമത സമ്മേളനം [ സ്ഥലം: രാജഗൃഹം; വർഷം: BC 483; അദ്ധ്യക്ഷൻ: മഹാകാശ്യപ ]

386. ശിവജിയുടെ ഗുരു.(രക്ഷകർത്താവ്)?

ദാദാജി കൊണ്ടദേവ്

387. സേനാപതി എന്ന സ്ഥാനപ്പേര് സ്വീകരിച്ച സുംഗ രാജാവ്?

പുഷ്യ മിത്ര സുംഗൻ

388. ഇന്ത്യയുടെ ആദ്യ നിയമമന്ത്രി?

ഡോ.ബി.ആർ.അംബേദ്ക്കർ

389. ചിക്കോഗോ സർവ്വ മത സമ്മേളനത്തിൽ പങ്കെടുത്ത പ്രമുഖ മലയാളി?

രാജാരവിവർമ്മ (1893)

390. ജിതേന്ദ്രിയൻ എന്ന് അറിയപ്പെടുന്നത്?

വർദ്ധമാന മഹാവീരൻ

Visitor-3408

Register / Login