Questions from ഇന്ത്യാ ചരിത്രം

361. അലക്സാണ്ടറുടെ ജനറലായ സെല്യൂക്കസിനെ പരാജയപ്പെടുത്തിയ ഇന്ത്യൻ ഭരണാധികാരി?

ചന്ദ്രഗുപ്ത മൗര്യൻ

362. കുതിരയ്ക്ക് ചാപ്പ കുത്തുന്ന സമ്പ്രദായം നടപ്പാക്കിയ ഭരണാധികാരി?

ഷേർഷാ

363. രാജ്യ സ്നേഹികളുടെ രാജകുമാരൻ എന്ന് സുഭാഷ് ചന്ദ്രബോസിനെ വിശേഷിപ്പിച്ചത്?

ഗാന്ധിജി

364. കാകോരി ട്രെയിൻ കൊള്ളയുമായി ബന്ധപ്പെട്ട സംഘടന?

ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷൻ (1925 ആഗസ്റ്റ് 9)

365. സ്വരാജ് കോൺഗ്രസിന്റെ ലക്ഷ്യമാണെന്ന് പ്രഖ്യാപിച്ച കോൺഗ്രസ് സമ്മേളനം?

1906 ലെ കൽക്കത്താ സമ്മേളനം

366. ദേവേന്ദ്രന്‍റെ ആയുധം?

വജ്രായുധം

367. ഇന്ത്യയിലെ സാമൂഹ്യവിപ്ലവത്തിന്റെ പിതാവ് എന്ന് ജ്യോതിറാവു ഫൂലെയെ വിശേഷിപ്പിച്ചത്?

ധനഞ്ജയ് കീർ

368. ആന്ധ്രജന്മാർ എന്നറിയപ്പെടുന്ന രാജവംശം?

ശതവാഹനൻമാർ

369. 1665 ൽ ശിവജിയും ഔറംഗസീബും ഒപ്പുവച്ച ഉടമ്പടി?

പുരന്തർ സന്ധി

370. സ്റ്റാറ്റിസ്റ്റിക്കൽ സർവ്വേ ഓഫ് ഇന്ത്യ സ്ഥാപിച്ചത്?

മേയോ പ്രഭു

Visitor-3736

Register / Login