Questions from ഇന്ത്യാ ചരിത്രം

341. നരസിംഹവർമ്മൻ ll ന്റെ സദസ്സിലെ പ്രസിദ്ധ കവി?

ദണ്ഡി

342. കേന്ദ്രത്തിൽ ഒരു ഫെഡറൽ മാതൃകയിലുള്ള ഗവൺമെന്റ് സ്ഥാപിക്കുന്നതിന് വ്യവസ്ഥ ചെയ്ത നിയമം?

1935 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട്

343. ഹൈദരാലി അന്തരിച്ച വർഷം?

1782

344. രാജസ്ഥാനിൽ കേന്ദ്രീകരിച്ചിരുന്ന സിന്ധൂനദിതട കേന്ദ്രം?

കാലിബംഗൻ

345. കാദംബരി പൂർത്തിയാക്കിയ ബാണ ഭട്ടന്റെ പുത്രൻ?

ഭൂഷണഭട്ടൻ

346. ഇന്ത്യയുടെ വജ്രം എന്ന് ഗോപാലകൃഷ്ണ ഗോഖലെയെ വിശേഷിപ്പിച്ചത്?

ബാലഗംഗാധര തിലകൻ

347. ക്വിറ്റ് ഇന്ത്യാ പ്രമേയം പാസാക്കപ്പെട്ടതോടെ ബോംബെയിലെ ഗോവാലിക് ടാങ്ക് മൈതാനം അറിയപ്പെടുന്നത്?

ആഗസ്റ്റ് ക്രാന്തി മൈതാനം

348. സരോജിനി നായിഡുവിന്റെ രാഷ്ട്രീയ ഗുരു?

ഗോപാലകൃഷ്ണ ഗോഖലെ

349. തളിക്കോട്ട യുദ്ധത്തിൽ (1565) വിജയനഗര സൈന്യത്തെ നയിച്ച സദാശിവരായരുടെ മന്ത്രി?

രാമരായർ

350. മുസ്ലീം മതം സ്വീകരിക്കാൻ വിസമ്മതിച്ചതിന് ഔറംഗസീബ് വധിച്ച സിക്ക് ഗുരു?

ഗുരു തേജ് ബഹാദൂർ (ഒമ്പതാം സിക്ക് ഗുരു)

Visitor-3526

Register / Login