Questions from ഇന്ത്യാ ചരിത്രം

141. ഭഗവത് ഗീതയ്ക്ക് ഗാന്ധിജി എഴുതിയ വ്യാഖ്യാനം?

അനാസക്തി യോഗം

142. 1918 ലെ ഖേദാ സത്യാഗ്രഹത്തിൽ ഗാന്ധിജിയോടൊപ്പം നേതൃത്വം നൽകിയത്?

സർദാർ വല്ലഭായ് പട്ടേൽ

143. വാസ്കോഡ ഗാമ ഇന്ത്യയിലേയ്ക്കുള്ള യാത്ര ആരംഭിച്ച സ്ഥലം?

ലിസ്ബൺ (1497 ൽ)

144. ഓടി വിളയാട് പാപ്പാ എന്ന ഗാനം രചിച്ചത്?

സുബ്രമണ്യ ഭാരതി

145. ഹരിദ്വാറിൽ കാംഗ്രി ഗുരുകുലം സ്ഥാപിച്ച സംഘടന?

ആര്യസമാജം

146. ദേവരാജൻ എന്നറിയപ്പെട്ട ഗുപ്ത രാജാവ്?

ചന്ദ്രഗുപ്തൻ Il

147. കടൽകൊള്ളക്കാരിൽ നിന്നും ഔറംഗസീബ് പിടിച്ചെടുത്ത ദ്വീപ്?

സന്ദീപ് ദ്വീപ്

148. കമ്മ്യൂണൽ അവാർഡിനെതിരെ ഗാന്ധിജി മരണം വരെ നിരാഹാര സത്യാഗ്രഹം നടത്തിയ ജയിൽ?

യർവാദ ജയിൽ (പൂനെ)

149. ഗാന്ധിജി ദണ്ഡി കടപ്പുറത്ത് എത്തിയ ദിവസം?

1930 ഏപ്രിൽ 6

150. മനുസ്മൃതി രചിച്ചത്?

മനു

Visitor-3918

Register / Login