Back to Home
Showing 326-350 of 2114 results

326. ഇന്ത്യയിലെ ആദ്യ സാമ്രാജ്യമായ മൗര്യ സാമ്രാജ്യം സ്ഥാപിച്ചത്?
ചന്ദ്രഗുപ്ത മൗര്യൻ (BC 321)
327. ഭാരതത്തിലെ ആദ്യ ചക്രവർത്തിയായി കണക്കാക്കപ്പെടുന്നത്?
ചന്ദ്രഗുപ്ത മൗര്യൻ
328. മൗര്യ സാമ്രാജ്യത്തിന്റെ തലസ്ഥാനം?
പാടലീപുത്രം (കുസുമധ്വജം)
329. മൗര്യ സാമ്രാജ്യം സ്ഥാപിക്കാൻ ചന്ദ്രഗുപ്ത മൗര്യൻ പരാജയപ്പെടുത്തിയ നന്ദ രാജാവ്?
ധനനന്ദൻ
330. ചന്ദ്രഗുപ്ത മൗര്യൻ പരാജയപ്പെടുത്തിയ ഗ്രീക്ക് ജനറൽ?
സെല്യൂക്കസ് നിക്കേറ്റർ
331. ചന്ദ്രഗുപ്ത മൗര്യന്റെ സദസ്സിലേയ്ക്ക് സെല്യൂക്കസ് അയച്ച ഗ്രീക്ക് അംബാസിഡർ?
മെഗസ്തനീസ്
332. ചന്ദ്രഗുപ്ത മൗര്യന്റെ രണത്തെപ്പറ്റി വിവരങ്ങൾ ലഭിക്കുന്ന പ്രാചീന ഗ്രന്ഥം?
ഇൻഡിക്ക (രചന: മെഗസ്തനീസ് )
333. പുരാതന ഇന്ത്യയിൽ കാനേഷുമാരിക്ക് തുടക്കമിട്ട രാജാവ്?
ചന്ദ്രഗുപ്ത മൗര്യൻ
334. തപാൽ സ്റ്റാമ്പിലൂടെ അദരിക്കപ്പെട്ട ആദ്യ ഇന്ത്യൻ ചക്രവർത്തി?
ചന്ദ്രഗുപ്ത മൗര്യൻ
335. മെഗസ്തനീസിന് ശേഷം മൗര്യ സദസ്സിലെത്തിയ ഗ്രീക്ക് അമ്പാസിഡർ?
ഡയമാക്കോസ്
336. ചന്ദ്രഗുപ്ത മൗര്യനെ ജൈനമതം സ്വീകരിക്കാൻ പ്രേരിപ്പിച്ച വ്യക്തി?
ഭദ്രബാഹു
337. ചന്ദ്രഗുപ്ത മൗര്യൻ അന്തരിച്ച സ്ഥലം?
ശ്രാവണ ബൽഗോള
338. ചന്ദ്രഗുപ്ത മൗര്യന്റ അവസാനാളുകളെ കുറിച്ച് പ്രതിപാദിക്കുന്ന കൃതി?
ഭദ്രബാഹു ചരിതം
339. ചന്ദ്രഗുപ്ത മൗര്യന്റെ പിൻഗാമി?
ബിന്ദുസാരൻ (സിംഹസേന)
340. "അമിത്ര ഘാതക " എന്നറിയപ്പെടുന്നത്?
ബിന്ദുസാരൻ
341. അശോകൻ മൗര്യ സാമ്രാജ്യഭരണാധികാരിയാകുന്നതിന് പരാജയപ്പെടുത്തി വധിച്ച സഹോദരൻ?
സൂസിമ
342. അശോകൻ മൗര്യ സാമ്രാജ്യഭരണാധികാരിയായ വർഷം?
273 BC
343. രാജാവാകുന്നതിനു മുമ്പ് അശോകൻ എവിടുത്തെ ഭരണാധികാരിയായിരുന്നു?
ഉജ്ജയിനി ( തക്ഷശില )
344. ദേവാനാം പ്രീയൻ' ; 'പ്രീയദർശീരാജ' എന്നിങ്ങനെ അറിയപ്പെട്ടിരുന്നത്?
അശോകൻ
345. അശോകൻ കലിംഗരാജ്യം ആക്രമിച്ച വർഷം?
BC 261
346. അശോകനെ ബുദ്ധമതം സ്വീകരിക്കാൻ പ്രേരിപ്പിച്ച ബുദ്ധമത സന്യാസി?
ഉപഗുപ്തൻ (നിഗ്രോദ)
347. അശോകൻ സ്വീകരിച്ച ബുദ്ധമത വിഭാഗം?
ഹീനയാന ബുദ്ധമതം
348. വന്യ ജീവി സങ്കേതങ്ങൾക്ക് തുടക്കം കുറിച്ച മൗര്യ രാജാവ്?
അശോകൻ
349. അശോകന് മാനസാന്തരമുണ്ടാകാൻ ഇടയാക്കിയ യുദ്ധം?
കലിംഗ യുദ്ധം (ദയാ നദിക്കരയിൽ )
350. സാരാനാഥിലെ അശാകസ്തംഭം സ്ഥാപിച്ചത്?
അശോകൻ

Start Your Journey!