Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

801. പതിനാലാം ധനകാര്യ കമ്മീഷൻ ചെയർമാൻ?

വൈ.വി റെഡ്ഢി

802. പാവങ്ങൾ' എന്ന കൃതി ആരാണ് എഴുതിയത്?

വിക്റ്റർ ഹ്യൂഗോ

803. 1891 ല്‍ നാഗ്പൂരില്‍ നടന്ന INC സമ്മേളനത്തിന്‍റെ അധ്യക്ഷന്‍?

പി.അനന്ദ ചാർലു

804. സമുദ്ര ഗുപ്തനെ ഇന്ത്യന്‍ നെപ്പോളിയന്‍ എന്ന് വിശേഷിപ്പിച്ചത് ആര്?

വിന്‍സെന്റ് സ്മിത്ത്

805. ബാബാ സാഹിബ് അംബേദ്കർ വിമാനത്താവളം (സൊനെഗാവ് എയർപോർട്ട്)സ്ഥിതി ചെയ്യുന്നത്?

മഹാരാഷ്ട്ര

806. കൈഗ അറ്റോമിക് പവർ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്?

കർണ്ണാടക

807. ദേശീയ വാക്സിനേഷൻ ദിനം?

മാർച്ച് 16

808. ഗുജറാത്തിലെ കാംബെ ഉൾകടൽ തീരത്ത് സ്ഥിതി ചെയ്യുന്ന സിന്ധു നാഗരിക തുറമുഖം?

ലോത്തൽ

809. ഇന്ത്യയിലെ ഏറ്റവും വലിയ കേന്ദ്രഭരണ പ്രദേശം?

ആന്തമാൻ നിക്കോബാർ ദ്വീപുകൾ

810. ഇന്ത്യയേയും ശ്രീലങ്കയേയും തമ്മില്‍ വേര്‍തിരിക്കുന്ന അതിര്‍ത്തി രേഖ?

പാക് കടലിടുക്ക്

Visitor-3425

Register / Login