Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

511. പ്രാഥമിക വിദ്യാഭ്യാസം മൗലികാവകാശമാക്കിയത് ഏത് ഭരണഘടനാ ഭേദഗതിയിലൂടെ?

86 മത് ഭേദഗതി

512. ജനസംഖ്യ ഏറ്റവും കൂടിയ സംസ്ഥാനം?

ഉത്തർപ്രദേശ്

513. 1901 ല്‍ കൊൽക്കത്തയില്‍ നടന്ന INC സമ്മേളനത്തിന്‍റെ അധ്യക്ഷന്‍?

ദിൻഷ ഇവാച്ച

514. കടുവ ദേശീയ മൃഗമായിട്ടുള്ള ഇന്ത്യയുടെ അയല്‍ രാജ്യം?

ബംഗ്ലാദേശ്

515. ലോകസഭാംഗങ്ങളുടെ എണ്ണ ത്തിൽ രണ്ടാംസ്ഥാനത്തള്ള സംസ്ഥാനമേത്?

മഹാരാഷ്ട

516. ദേശസ്നേഹികളുടെ രാജകുമാരൻ എന്നറിയപ്പെടുന്നത്?

സുഭാഷ് ചന്ദ്ര ബോസ്

517. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കനാൽ?

ഇന്ദിരാഗാന്ധി കനാൽ (രാജസ്ഥാൻ കനാൽ)

518. ഇന്ത്യയിൽ ഭാഷാ അടിസ്ഥാനത്തിൽ രൂപീകൃതമായ ആദ്യ സംസ്ഥാനം?

ആന്ധ്രാ (1953)

519. നിഖിൽ ബാനർജി ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?

സിത്താർ

520. Ranthambore Fort സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

രാജസ്ഥാൻ

Visitor-3587

Register / Login