Questions from പൊതുവിജ്ഞാനം (special)

661. സോപ്പു കുമിള സൂര്യപ്രകാശത്തിൽ തിളങ്ങുന്നതിന് കാരണമായ പ്രതിഭാസം?

ഇന്റർഫെറൻസ്

662. പൾസറുകളെ ആദ്യമായി നിരീക്ഷിച്ച ശാസ്ത്രജ്ഞന്‍ ?

ജോസെലിൻ ബേൽ ബേർണൽ (1967)

663. ബ്ലേഡ് നിർമ്മിക്കാനുപയോഗിക്കുന്ന സ്റ്റീൽ?

ഹൈ കാർബൺ സ്റ്റീൽ

664. ചൗധരി ചരൺ സിങ് അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതിചെയ്യുന്നത്?

ലഖ്നൗ

665. ആകാശ വസ്തുക്കളുടെ രാസഘടന, ഭൗതിക ഗുണങ്ങൾ ഇവയെക്കുറിച്ച് പ്രതിപാദിക്കുന്ന ശാസ്ത്ര ശാഖ?

അസ്ട്രോഫിസിക്സ്

666. ദ്രോണാചാര്യ അവാര്‍ഡ് നല്‍കി തുടങ്ങിയ വര്‍ഷം?

1985

667. 2015 ൽ പുനരേകീകരണത്തിന്റെ 25 മത് വാർഷികം ആഘോഷിച്ച രാജ്യം?

ജർമ്മനി

668. ഫംഗസ്സുകളുടെ ശരീരം നിർമ്മിക്കപ്പെട്ടിരിക്കുന്ന വസ്തു?

ഹൈഫേ

669. ശക്തി എന്ന അത്യുത്പാതന ശേഷിയുള്ള വിത്തിനം ഏത് വിളയുടെതാണ്?

തക്കാളി

670. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിസ്തീർണ്ണത്തിൽ കൃഷി ചെയ്യുന്ന വിള?

നെല്ല്

Visitor-3196

Register / Login