Questions from പൊതുവിജ്ഞാനം (special)

361. ഏറ്റവും കൂടുതൽ ഉപ ഗ്രഹങ്ങളുള്ള രണ്ടാമത്തെ ഗ്രഹം?

ശനി (Saturn)

362. യൂണിഫോം സിവിൽ കോഡ് നിലവിൽ ഉള്ള ഏക ഇന്ത്യൻ സംസ്ഥാനം?

ഗോവ

363. ടി.എം നായരും ത്യാഗരാജചെട്ടിയും ചേർന്ന് 1917 ൽ രൂപീകരിച്ച പാർട്ടി?

ജസ്റ്റീസ് പാർട്ടി

364. 2015 ൽ പുനരേകീകരണത്തിന്റെ 25 മത് വാർഷികം ആഘോഷിച്ച രാജ്യം?

ജർമ്മനി

365. ഭരണഘടനയുടെ ആമുഖത്തെ '' പൊളിറ്റിക്കൽ ഹോറോസ്കോപ്പ് " എന്ന് വിശേഷിപ്പിച്ചതാര്?

കെ.എം. മുൻഷി

366. ബ്ലൂ റവല്യൂഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

മത്സ്യ ഉൽപാദനം

367. ഒ.എൻ.വി കുറുപ്പിന് എഴുത്തച്ഛൻ പുരസ്ക്കാരം ലഭിച്ച വർഷം?

2007

368. വീണ; തമ്പുരു തുടങ്ങിയ സംഗീതോപകരണങ്ങൾ നിർമ്മിക്കാനുപയോഗിക്കുന്ന തടി?

പ്ലാവ്

369. തിലോത്തമ എത് വിളയുടെ വിത്തിനമാണ്?

എള്ള്

370. കേരളത്തില്‍ കിഴക്കോട്ടൊഴുകുന്ന നദികളില്‍ ഏറ്റവും വലുത്?

കബനി

Visitor-3056

Register / Login