Questions from കേരളാ നവോഥാനം

181. "ഊരാളുങ്കൽ കൂലിവേലക്കാരുടെ പരസ്പര സഹായസംഘം”എന്ന പേരിൽ കർഷക സംഘടന സ്ഥാപിച്ചത്?

വാഗ്ഭടാനന്ദൻ(ഇപ്പോള്‍ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി)

182. വാഗ്ഭടാന്ദന്‍ ആരംഭിച്ച മാസിക?

ശിവയോഗവിലാസം.

183. പ്രാർത്ഥനാ മഞ്ജരി എന്ന കൃതി രചിച്ചത്?

വാഗ്ഭടാനന്ദൻ

184. വിശുദ്ധിയോടു കൂടി ജീവിതം നയിക്കന്നതിനായി പരിശീലനം നല്കുവാൻ”തുവയൽ പന്തൽ കൂട്ടായ്മ ' സ്ഥാപിച്ചത്?

അയ്യാ വൈകുണ്ഠ സ്വാമികൾ

185. ഈശ്വരവിചാരം എന്ന കൃതി രചിച്ചത്?

വാഗ്ഭടാനന്ദൻ

186. വീരകേരള പ്രശസ്തി എഴുതിയത്?

മേൽപ്പത്തൂർ നാരായണ ഭട്ടതിരി

187. ‘ശിവയോഗി വിലാസം’ എന്ന മാസിക ആരംഭിച്ചത്?

വാഗ്ഭടാനന്ദൻ

188. കുടുമ മുറിക്കൽ; അന്തർജ്ജനങ്ങളുടെ വേഷ പരിഷ്ക്കരണം; മിശ്രഭോജനം തുടങ്ങിയ സാമൂഹ്യ പരിഷ്കാരങ്ങൾക്ക് നേതൃത്വം നല്കിയത്?

വി.ടി ഭട്ടതിപ്പാട്

189. ‘ആത്മവിദ്യാസംഘം’ എന്ന സംഘടന സ്ഥാപിച്ചത്?

വാഗ്ഭടാനന്ദൻ 1917

190. എ.ആർ രാജരാജവർമ്മയുടെ നിര്യാണത്തിൽ ദുഖിച്ച് കുമാരനാശാൻ രചിച്ച വിലാപ കാവ്യം?

പ്രരോദനം

Visitor-3600

Register / Login